കണ്ണൂരിൽ സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങുന്നു; എടക്കാട് സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Web Desk   | Asianet News
Published : Apr 27, 2022, 08:39 AM IST
കണ്ണൂരിൽ സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങുന്നു; എടക്കാട് സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Synopsis

എടക്കാട് കോൺ​ഗ്രസ് പ്രവർത്തകർകരെ മർദിച്ച സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. ഏരിയ കമ്മറ്റി അം​ഗം പ്രകാശൻ, അശ്വന്ത് എന്നിവർക്കെതിരെ ആണ് കേസെടുത്തത്. അതിനിടെ നടാൽ നെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിരുന്ന മൂന്ന് അതിരടയാള കല്ലുകൾ രാത്രിയിൽ ആരോ പിഴുത് മാറ്റിയിട്ടുണ്ട്

കണ്ണൂർ: സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ (silver line)അതിരടയാള കല്ലിടൽ (stone laying)കണ്ണൂരിൽ(kannir) ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ  കെറെയിൽ കല്ലിടൽ ഇന്ന് പുന:രാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്ന് സ‍ർവ്വേ നടക്കുക. കഴിഞ്ഞ ദിവസം ഇവിടെ കല്ലിടാനെത്തിയവരെ തടയുകയും അതിരടയാള കല്ലുകൾ കോൺ​ഗ്രസ് പ്രവർത്തകർ പിഴുതെറിയുകയും ചെയ്തിരുന്നു. ഇതിനെതിരെ രം​ഗത്തെത്തിയ സി പി എം പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കോൺ​ഗ്രസ് പ്രവർത്തകർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു. 

എടക്കാട് കോൺ​ഗ്രസ് പ്രവർത്തകർകരെ മർദിച്ച സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. ഏരിയ കമ്മറ്റി അം​ഗം പ്രകാശൻ, അശ്വന്ത് എന്നിവർക്കെതിരെ ആണ് കേസെടുത്തത്. അതിനിടെ നടാൽ നെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിരുന്ന മൂന്ന് അതിരടയാള കല്ലുകൾ രാത്രിയിൽ ആരോ പിഴുത് മാറ്റിയിട്ടുണ്ട്.

ഇതിനിടെ എടക്കാട് സംഘർഷത്തെ ന്യായീകരിച്ച് സി പി എം നേതൃത്വം ഇന്നലെ രം​ഗത്തെത്തിയിരുന്നു. അടി കൊള്ളാൻ ആയു യു ഡി എഫ് പ്രവർത്തകരും ബി ജെ പി പ്രവർത്തകരും ചെല്ലരുതെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കല്ലിടുന്ന പ്രദേശത്തെ സ്ഥലം ഉടമകൾക്ക് പരാതി ഇല്ലെന്നും കോൺ​ഗ്രസ് പ്രവർത്തകർ മന:പൂർവം പ്രശ്നം ഉണ്ടാക്കുകയാണെന്നുമായിരുന്നു സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം

​ഗുണ്ടകളേയും പൊലീസിനേയും ഉപയോ​ഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സി പി എമ്മും സർക്കാരും ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. സിൽവർ ലൈനിനെതിരായ സമരം തുടരുമെന്നും കല്ലുകൾ പിഴുതെറിയുമെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്