കണ്ടെയ്ൻമെന്റ് മേഖലകളിൽ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാന നിയന്ത്രണം; മുഖ്യമന്ത്രി

Web Desk   | Asianet News
Published : Jun 01, 2020, 06:27 PM IST
കണ്ടെയ്ൻമെന്റ് മേഖലകളിൽ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാന നിയന്ത്രണം; മുഖ്യമന്ത്രി

Synopsis

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ ഈ മേഖലകളില്‍ യാത്ര അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ ഈ മേഖലകളില്‍ യാത്ര അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം യാത്രകള്‍ക്കായി അടുത്ത പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസുകള്‍ വാങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളിൽ നിന്ന് ദിവസവും കേരളത്തില്‍ എത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള താൽക്കാലിക പാസ് നല്‍കുമെന്നും ഇത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി, ആറ് ട്രെയിനുകൾ വൈകിയോടുന്നു
ബസിൽ ലൈംഗിക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കി, അധിക്ഷേപത്തിൽ മനംനൊന്തെന്ന് കുടുംബം