'സംശയം വില്ലനായി, സിന്ധുവിനെ കൊന്നത് കഴുത്ത് ഞെരിച്ച്, കുഴിച്ച് മൂടിയത് അടുക്കളയിൽ', ബിനോയ് കുറ്റം സമ്മതിച്ചു

Published : Sep 06, 2021, 07:35 PM IST
'സംശയം വില്ലനായി, സിന്ധുവിനെ കൊന്നത് കഴുത്ത് ഞെരിച്ച്, കുഴിച്ച് മൂടിയത് അടുക്കളയിൽ', ബിനോയ് കുറ്റം സമ്മതിച്ചു

Synopsis

കൊലപാതകം നടന്ന ദിവസം സിന്ധുവും ബിനോയും തമ്മിൽ വഴക്കുണ്ടായി. കഴുത്തു ഞെരിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്.

തൊടുപുഴ: ഇടുക്കി പണിക്കൻകുടിയിൽ സിന്ധുവെന്ന വീട്ടമ്മയെ അടുക്കളയിൽ കൊന്നുകുഴിച്ചുമൂടിയ കേസിൽ പിടിയിലായ പ്രതി ബിനോട് കുറ്റം സമ്മതിച്ചു. സിന്ധുവിനോട് തോന്നിയ സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ബിനോയുടെ കുറ്റസമ്മതം. കൊലപാതകം നടന്ന ദിവസം സിന്ധുവും ബിനോയും തമ്മിൽ വഴക്കുണ്ടായി. കഴുത്തു ഞെരിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം കേരളം വിട്ട ബിനോട് തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവിൽ കഴിഞ്ഞത്. രണ്ട് ദിവസം മുൻപ് പെരിഞ്ചാംകുട്ടിയിൽ എത്തി. ഇവിടെ വെച്ചാണ് പൊലീസ് പിടിയിലായത്. പ്രതിയെ നാളെ കൊലനടന്ന സ്ഥലത്തെത്തിച്ചു തെളിവെടുക്കും. 

പണിക്കൻകുടിയിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതി പിടിയിൽ

കഴിഞ്ഞ ഇരുപതുദിവസമായി ഒളിവിലായിരുന്ന ബിനോയ് ഇന്നാണ് പൊലീസിന്റെ പിടിയിലായത്. പിടിയിലാകുമെന്ന് കരുതിയ പ്രതി സ്ഥിരമായി ഉപയോഗിച്ചിരുന്ന സിംകാർഡ് ഉപേക്ഷിച്ചിരുന്നു. പ്രതിയുടെ തന്നെ മറ്റൊരു ഫോൺ നമ്പർ  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  കുടുങ്ങിയത്. വനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്. 

കാണാതായ സിന്ധുവിനായി പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. സംശയത്തെ തുടർന്ന് സിന്ധുവിന്റെ മകനും സുഹൃത്തുക്കളും അയൽവാസിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 
സിനിമക്കഥയെ വെല്ലുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് പ്രതി ബിനോയ് മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത്. അടുപ്പിന് താഴെ രണ്ടര അടി താഴ്ചയിൽ കുഴിയെടുത്തു. പൊലീസ് നായക്ക് പോലും മണം കിട്ടാതിരിക്കാൻ കുഴിയിൽ മുളക് വിതറി. വസ്ത്രങ്ങളെല്ലാം ഒഴിവാക്കി മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷം മറവ് ചെയ്തു. കുഴിക്ക് മുകളിൽ ചാക്ക് വിരിച്ച് അതിൽ ഏലക്ക ഉണക്കാനിട്ടു. പലകുറി പരിശോധിച്ചിട്ടും പൊലീസിന് ഇതൊന്നും കണ്ടെത്താനായിരുന്നില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചരിത്രത്തിൽ ആദ്യം! തൃപ്പൂണിത്തുറയിൽ ഭരണം പിടിച്ച് എൻഡിഎ, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയം
ഒളിവിൽ കഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡിൽ യുഡിഎഫിന് ജയം