കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച സിംഗപ്പൂർ കപ്പലിൽ പൊട്ടിത്തെറി, കോസ്റ്റ് ഗാർഡും നേവിയും സ്ഥലത്തേക്ക്

Published : Jun 09, 2025, 01:08 PM ISTUpdated : Jun 09, 2025, 01:33 PM IST
ship fire

Synopsis

കേരളാ തീരത്ത് കൊളംബോ മുംബൈ ചരക്ക് കപ്പലിൽ തീപ്പിടുത്തം. 50 കണ്ടെയ്നര്‍ കേരള തീരത്ത് കടലിൽ വീണു

തിരുവനന്തപുരം : കണ്ണൂർ അഴീക്കൽ തീരത്ത് തീപിടിച്ചത് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ് 503 ന്. കപ്പലിൽ 40 പേരുള്ളതായാണ് ആദ്യ വിവരം. ഇവരിൽ 22 പേർ ജീവനക്കാരാണ്. 18 പേർ കടലിൽ ചാടി. തീപിടിച്ച കപ്പലിൽ നിന്നും നിരവധി പൊട്ടിത്തെറികൾ ഉണ്ടായെന്നും വിവരമുണ്ട്. ബേപ്പൂരിലും കൊച്ചിയിലും ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം നൽകി. 

കപ്പലിൽ 650 തോളം കണ്ടെയിനറുകളുണ്ടായിരുന്നു. ഇതിൽ 50 തോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റുകാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങുകയാണ്. നിലവിൽ കേരളാ തീരത്ത് മുന്നറിയിപ്പില്ല. കടലിൽ വീണ കണ്ടെയിനറുകളിൽ എന്തൊക്കെയാണുള്ളതെന്നതിൽ വ്യക്തതയില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ മരണ സുബിനെ പൂട്ടാൻ പൊലീസ്, കാപ്പ നടപടികൾ വേഗത്തിലാക്കി; അന്വേഷണസംഘം വിപുലീകരിച്ചു
വാക്കുകൾക്ക് മൂർച്ച കൂട്ടി ജോസ് കെ മാണിയും മാണി സി കാപ്പനും; എംഎൽഎ പരാജയമെന്ന് ജോസ്, വികസനം മുടക്കിയെന്ന് തിരിച്ചടിച്ച് മാണി സി കാപ്പൻ