എറണാകുളം: മകൾക്ക് പിന്നാലെ അപകടമരണത്തിൽ അച്ഛനും മരിച്ചതിന്‍റെ വേദനയിലാണ് പെരുമ്പാവൂരിലെ പുല്ലുവഴി ഗ്രാമം. ഗായിക മഞ്ജുഷയുടെ അച്ഛൻ മോഹൻദാസാണ് കഴിഞ്ഞ ദിവസം സ്കൂട്ടറിൽ മിനി ലോറിയിടിച്ച് മരിച്ചത്. 2018-ൽ മഞ്ജുഷയുടെ അപകടമരണത്തിന് കാരണമായ അതേ സ്കൂട്ടറിൽ സഞ്ചരിക്കവെ ആയിരുന്നു അച്ഛന്‍റെയും മരണം.
2018 ഓഗസ്റ്റിലായിരുന്നു ഗായികയും റിയാലിറ്റി ഷോ താരവുമായ മഞ്ജുഷ വാഹനാപകടത്തിൽ മരിച്ചത്. മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് വർഷങ്ങൾക്കിപ്പുറം അതേ സ്കൂട്ടറിൽ അപകടം ആവർത്തിച്ചു.
മകൾക്ക് പിറകെ അച്ഛനും യാത്രയായി. മഞ്ജുഷക്ക് അപകടം സംഭവിച്ച എംസി റോഡിൽ വെച്ച് തന്നെ. പുല്ലുവഴി ജംഗ്ഷന് തൊട്ട് മുന്നിലായി മോഹൻദാസിനെ ഇടിച്ച ശേഷം മിനി ലോറി നിർത്താതെ പോയി. ഉടൻ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഹൻദാസിന്റെ മകൻ മിഥുൻ വിദേശത്ത് നിന്ന് മടങ്ങിയ എത്തിയ ശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക.
Read more at: ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam