ട്രാഫിക് നിയമലംഘനം; കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകൾ ഇനി വെർച്വൽ കോടതികളിലേക്ക്

Published : Mar 07, 2021, 01:22 PM IST
ട്രാഫിക് നിയമലംഘനം; കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകൾ ഇനി വെർച്വൽ കോടതികളിലേക്ക്

Synopsis

വെർച്ചൽ കോടതിയില്‍ vcourts.gov.in എന്ന വെബ്സൈറ്റിൽ പിഴ അടയ്ക്കാം. ഇതുവഴി വലിയ രീതിയില്‍ സമയം ലാഭിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 

തൃശ്ശൂര്‍: ട്രാഫിക് നിയമലംഘനത്തിന് കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതികളിലേക്കെത്തും. 15 ദിവസത്തിനകം പിഴ അടക്കാത്ത വാഹനത്തിൻ്റെ ചലാനാണ് വെര്‍ച്വല്‍ കോടതികളേക്ക് അയക്കുന്നത്. വാഹന ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപയോഗപ്രദമായ രീതയാണ് ഇതെന്നാണ് മോട്ടോര്‍വാഹനവകുപ്പിൻ്റെ വിലയിരുത്തല്‍.

മാസങ്ങൾക്ക് മുമ്പ് തന്നെ ഇ ചലാൻ ഉപയോഗിച്ച് ആധുനിക രീതിയിൽ മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. നിയമലംഘനം നടത്തുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ ചലാൻ. ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്കും എസ്എംഎസ് ആയി ചലാൻ ലഭിക്കും. വെർച്ചൽ കോടതിയില്‍ vcourts.gov.in എന്ന വെബ്സൈറ്റിൽ പിഴ അടയ്ക്കാം.

ഇതുവഴി വലിയ രീതിയില്‍ സമയം ലാഭിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. നിയമലംഘനങ്ങള്‍ പരമാവധി ഒഴിവാക്കി സുഗമമായ യാത്രയ്ക്ക് ഇത് സഹായിക്കുമെന്നും ഇവര്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്, വോട്ടെണ്ണൽ 13ന്
കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി