
ആലപ്പുഴ : ദേശീയപാത 66-ൽ ചേർത്തല പതിനൊന്നാം മൈൽ മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടത് യാത്രക്കാരിൽ ആശങ്കയ്ക്ക് ഇടയാക്കി. വൈകിട്ട് 6.30 ഓടെ യാണ് സംഭവം. മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കുറച്ച് ദിവസങ്ങളായി കടന്നു പോകുന്നുണ്ട്. സൂപ്പർ ഫാസ്റ്റും കാറും കടന്നുപോയതിൻ്റെ പിന്നാലെയാണ് 12 അടി യോളം താഴ്ചയിൽ റോഡ് താഴന്ന് പോയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് പാലത്തിന്റെ റോഡ് ഉപരിതലത്തിൽ ഗർത്തം രൂപപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗർത്തം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനയാത്രക്കാരും സമീപ പ്രദേശത്തെ ഓട്ടോ ഡ്രൈവർമ്മാരും അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ദേശീയപാത അതോറിറ്റിയുടെയും ബന്ധപ്പെട്ട കരാർ കമ്പനികളുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ സ്ഥലത്ത് നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കുഴി കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കാനുള്ള ശ്രമം മാത്രമാണ് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ സ്ഥലത്ത് പ്രത്യേക നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam