പ്രതിഷേധം ഫലം കണ്ടു, ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകും

Published : Jun 30, 2026, 10:25 PM IST
R Rajagopal

Synopsis

ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനമായി. എസ്ഐആറിൽ പേര് വെട്ടിയതിനെ തുടർന്ന് തടസ്സപ്പെട്ട വെരിഫിക്കേഷൻ, പ്രതിഷേധങ്ങളെ തുടർന്ന് കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് പുനരാരംഭിച്ചത്. 

ദില്ലി : ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. എസ്ഐആറിൽ പേര് വെട്ടിയതിന് പിന്നാലെ പാസ്പോർട്ട് വെരിഫിക്കേഷൻ നടന്നിരുന്നില്ല. സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നതോടെയാണ് തീരുമാനം. സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാർ മൗനം പാലിക്കുകയായിരുന്നു. ഇതോടെ വലിയ രീതിയിൽ പ്രതിഷേധമുയരുകയായിരുന്നു. ഇതോടെ കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പാസ്പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം. 

മാര്‍ച്ച് 27നാണ് എസ്‌ഐ ആറിന്റെ നടപടിക്കിടെ ആർ രാജഗോപാലിന്റെ പേര് വെട്ടിയവിവരം തെര. കമ്മീഷൻ അധികൃതർ അറിയിച്ചത്. ഇതിന് മുൻപ് ഫെബ്രുവരി 27ന് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. വെരിഫിക്കേഷനായി പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ എസ്ഐആറിൽ പേര് വെട്ടിയ വിവരവും അപ്പീൽ നൽകിയ കാര്യവും പൊലീസിനെ രാജഗോപാൽ അറിയിച്ചു. പാൻകാർഡ് അടക്കം മറ്റ് രേഖകളും സമർപ്പിച്ചു. പേര് എസ്‌ഐആറില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ പൊലീസ് വേരിഫിക്കേഷന് സാധ്യമല്ലെന്ന് പിന്നീട് പൊലീസ് അറിയിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൗജന്യ യാത്രാക്കാലത്ത് ഞെട്ടിച്ച് സർക്കാർ, 100 കോടി കെഎസ്ആർടിസിക്ക് നൽകി, ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി
കേന്ദ്രസര്‍ക്കാറിന്‍റെ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാന്‍ സതീശന്‍ സര്‍ക്കാര്‍, പ്രതിപക്ഷവും പിന്തുണക്കും