പ്രതിഷേധങ്ങൾ പരിധി വിടുന്നു, ക്ലിഫ് ഹൌസ് സുരക്ഷാ ചുമതല ഇനി എസ്‌ഐഎസ്എഫിന്

Published : Mar 13, 2022, 09:55 AM IST
പ്രതിഷേധങ്ങൾ പരിധി വിടുന്നു, ക്ലിഫ് ഹൌസ് സുരക്ഷാ ചുമതല ഇനി എസ്‌ഐഎസ്എഫിന്

Synopsis

ആഭ്യന്തരവകുപ്പിന്റെ ഉത്തരവിറങ്ങിയാലുടൻ  ക്ലിഫ്ഹൌസിന്റെ  സുരക്ഷ എസ് ഐ എസ് എഫ് ഏറ്റെടുക്കും. സുരക്ഷ കൂട്ടുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പുതിയ കറുത്ത കാറിലേക്ക് മാറിയിരുന്നു. അകമ്പടി വാഹനങ്ങളും ഉടൻ കറുപ്പിലേക്ക് മാറും.   

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനും വൈദ്യുതി ഭവനും പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷയും (Cliff House) സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് കൈ മാറും. നിലവിൽ പൊലീസിന്റെ ദ്രുതകർമ്മസേനക്കാണ് ക്ലിഫ്ഹൌസിന്റെ  സുരക്ഷാചുമതലയുള്ളത്. സംസ്ഥാന ഇൻറലിജൻസാണ് എസ് ഐ എസ് എഫ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കണമെന്ന് റിപ്പോർട്ട് നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ പ്രതിഷേധങ്ങൾ എത്തിയതോടെയാണ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ പൂർണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് സർക്കാർ കൈമാറിയത്. പിന്നാലെ ക്ലിഫ് ഹൌസിന് സമീപത്തേക്കും പൊലീസ് വലയം മറികടന്ന് പ്രതിഷേധക്കാർ എത്തിയ സാഹചര്യവുമുണ്ടായി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവനലോകനം ചെയ്യാൻ ഡിഐജിയുടെ നേതൃത്വത്തിൽ സമിതിക്ക് സർക്കാർ രൂപം നൽകിയത്. ഈ സമിതിയുടെ ശുപാര്‍ശയിലാണ് ക്ലിഫ്ഹൌസിന്റെ സുരക്ഷയും സർക്കാർ എസ് ഐ എസ് എഫിനെ ഏൽപ്പിക്കാനൊരുങ്ങുന്നത്.

ആദ്യ ഘട്ടത്തില്‍ വ്യവസായ സുരക്ഷാ സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ്ഹൗസിലെത്തും. സംസ്ഥാന ഇൻറലിജൻസ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നീക്കം, നിലവിൽ പൊലീസിന് കീഴിലുള്ള ദ്രുതകർമ്മസേനക്കാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയുടെ സുരക്ഷാ ചുമതല. വ്യവസായ സുരക്ഷാ സേന എത്തിയാലും ക്ലിഫ് ഹൗസില്‍ ദ്രുത  കര‍്മ്മ സേന തുടരും. ഘട്ടം ഘട്ടമായി ദ്രുതകര്‍മ്മ സേനയെ കുറച്ച് പൂര്‍ണ്ണമായും വ്യവസായ സുരക്ഷാ സേനയ്ക്ക് പൂര്‍ണ്ണമായും ചുമതല കൈമാറും. ആഭ്യന്തരവകുപ്പിന്റെ ഉത്തരവിറങ്ങിയാലുടൻ  ക്ലിഫ്ഹൌസിന്റെ  സുരക്ഷ എസ് ഐ എസ് എഫ് ഏറ്റെടുക്കും. സുരക്ഷ കൂട്ടുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പുതിയ കറുത്ത കാറിലേക്ക് മാറിയിരുന്നു. അകമ്പടി വാഹനങ്ങളും ഉടൻ കറുപ്പിലേക്ക് മാറും. 

 

'നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്ന്, ഏത് കോടതിയെന്ന് കണ്ടെത്തണം'; പ്രോസിക്യൂഷന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പൊന്നാട അണിയിച്ച് കാറിൽ കയറ്റി ഇതെല്ലാം പറയിക്കുന്നയാളെ ജനങ്ങൾക്കറിയാം'; സമുദായ ഐക്യം തകർത്തത് ലീഗെന്ന പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് സലാമിൻ്റെ മറുപടി
ചെയ്ത തെറ്റ് സർക്കാർ തിരുത്തി, ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ചോദ്യങ്ങളുന്നയിച്ച് ജി സുകുമാരൻ നായർ