
തിരുവനന്തപുരം: ആരെയും വേദനിപ്പിക്കാനല്ല തന്റെ 'കർത്താവിന്‍റെ നാമത്തിൽ' എന്ന പുസ്തകമെന്ന് സിസ്റ്റർ ലൂസി കളപ്പുര. കൂടുതൽ തുറന്ന് പറച്ചിലുകൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. വിശ്വാസികളെ കബളിപ്പിക്കുന്ന ഏർപ്പാടുകൾ തുടരാനാകില്ലെന്നും സിസ്റ്റർ ലൂസി ന്യൂസ് അവറിൽ പറഞ്ഞു. നേരിട്ട് അറിഞ്ഞ അനുഭവങ്ങള്‍ പങ്ക് വയ്ക്കണം എന്ന ആഗ്രഹമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
2005 ല്‍ എഴുതാന്‍ തുടങ്ങിയതാണ്. സന്യാസ സഭയില്‍ നിന്ന് മാനസികമായി പീഡിപ്പിക്കപ്പെട്ട വര്‍ഷമാണ് 2000-2003. ആ സമയത്ത് ചിന്തകളെ മനോഹരമാക്കാൻ വേണ്ടി അനുഭവങ്ങള്‍ എഴുതി വയ്ക്കുകയായിരുന്നു. പിന്നീട് ഫ്രാങ്കോ മുളയ്ക്കല്‍ലിനെതിരായ കേസ് വരുന്ന സമയത്ത്, സിസ്റ്റര്‍മാരെ പിന്തുണയ്‍ക്കേണ്ടവര്‍ തന്നെ തള്ളി പറഞ്ഞപ്പോഴാണ് സഭയിലെ ചൂഷണങ്ങള്‍ തുറന്ന് പറയണം എന്ന് ആഗ്രഹം ഉണ്ടായതെന്നും സിസ്റ്റർ ലൂസി ന്യൂസ് അവറിൽ കൂട്ടിച്ചേര്‍ത്തു.
മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. സിസ്റ്റർ ലൂസി എഴുതിയ 'കർത്താവിന്‍റെ നാമത്തിൽ' എന്ന പുസ്തകത്തിലാണ് വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റര്‍ ലൂസി പുസ്‍തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam