ഫാത്തിമയുടെ മരണം: അന്വേഷണത്തില്‍ പ്രതീക്ഷയെന്ന് സഹോദരി

Published : Nov 27, 2019, 10:29 AM ISTUpdated : Nov 27, 2019, 10:32 AM IST
ഫാത്തിമയുടെ മരണം: അന്വേഷണത്തില്‍ പ്രതീക്ഷയെന്ന് സഹോദരി

Synopsis

ഫോൺ തുറന്ന് പരിശോധിക്കാൻ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറൻസിക് വകുപ്പിന്‍റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. 

ചെന്നൈ: അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന് കരുതുന്നതായും ഫാത്തിമ ലത്തീഫിന്‍റെ സഹോദരി ഐഷ. ഫാത്തിമയുടെ മൊബൈൽ ഫോണിന്‍റെ വിദഗ്ധ പരിശോധനയിൽ അന്വേഷണ സംഘത്തിന് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഐഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോൺ തുറന്ന് പരിശോധിക്കാൻ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറൻസിക് വകുപ്പിന്‍റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം ചെന്നൈയിലെത്തിയത്.

കേസിൽ ഏറ്റവും നിർണ്ണായകമായ തെളിവാണ് ഫാത്തിമയുടെ മൊബൈൽ ഫോണിലെ ആത്മഹത്യാക്കുറിപ്പ്. അതേസമയം സഹപാഠികളെ ഉൾപ്പടെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ആരോപണവിധേയരായ അധ്യാപകർക്ക് എതിരെ കാര്യമായ തെളിവ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. നടപടി വൈകുന്നതിൽ പ്രതിഷേധിച്ചും ഐഐടി അധികൃതരുടെ സമീപനത്തിന് എതിരെയും പ്രതിഷേധം ശക്തമാക്കാനാണ് ഐഐടി സ്റ്റുഡന്‍റ്‍സ് യൂണിയന്‍റെ തീരുമാനം.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മിസ്റ്റർ പിണറായി, നിങ്ങൾ ഭരിക്കുന്ന കേരളം പഴയ ബിഹാറോ? രൂക്ഷ വിമർശനവുമായി സതീശൻ; 'ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കും'
'ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ ചുരുക്കമായി അറിയിക്കുന്നു'; കിംവദന്തികൾക്കെതിരെ അഡ്വ. സി. ഷുക്കൂർ