Latest Videos

പണം തിരികെ നല്‍കാമെന്ന് സഹോദരി; രാജപ്പന്റെ പണം തട്ടിയ കേസ് ഒത്തു തീര്‍പ്പിലേക്ക്

By Web TeamFirst Published Jun 22, 2021, 8:40 AM IST
Highlights

മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍ സുമനസ്സുകള്‍ സഹായമായി നല്‍കിയ പണം തട്ടിയെന്നായിരുന്നു രാജപ്പന്റെ പരാതി. താന്‍ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സഹോദരി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്.
 

കോട്ടയം: വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന കേസ് ഒത്തു തീര്‍പ്പിലേക്ക്. എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി ഇടനിലക്കാര്‍ വഴി പൊലീസിനെ അറിയിച്ചു. പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാെമെന്ന് രാജപ്പനും പൊലീസിനെ അറിയിച്ചു

മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍ സുമനസ്സുകള്‍ സഹായമായി നല്‍കിയ പണം തട്ടിയെന്നായിരുന്നു രാജപ്പന്റെ പരാതി. താന്‍ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സഹോദരി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്. രാജപ്പന്റെ അക്കൗണ്ടില്‍ നിന്ന് സഹോദരി പിന്‍വലിച്ച 5 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ ഇരുപതിനായിരം രൂപയും അടക്കം തിരിച്ചു നല്‍കാമെന്ന് സഹോദരി പൊലീസിനെ അറിയിച്ചു. പണം തിരിച്ചു നല്‍കിയാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും കേസ് പിന്‍വലിക്കാമെന്നും രാജപ്പന്‍ പൊലീസിനെ അറിയിച്ചു. പണം തിരിച്ചു കിട്ടിയാല്‍ കോടതിയെ അറിയിച്ച് കേസ് പിന്‍വലിക്കാനുളള നടപടികള്‍ കൈക്കൊള്ളാനാണ് പൊലീസ് തീരുമാനം.

കേസില്‍ അന്വേഷണം മുറുകിയതോടെ സഹോദരി വിലാസിനിയും ഭര്‍ത്താവും മകനും ഒളിവിലായിരുന്നു. ഇവരുടെ സുഹൃത്തുക്കളാണ് പൊലീസിനെ ബന്ധപ്പെട്ട് ഒത്തു തീര്‍പ്പിനുള്ള ശ്രമം നടത്തിയത്. സഹോദരി തിരിച്ചു നല്‍കുന്ന പണം രാജപ്പന്റെ മാത്രം അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ സഹോദരിയുമായി ചേര്‍ന്നുണ്ടാക്കിയ ജോയിന്റെ അക്കൗണ്ടിലെ പഴുത് ഉപയോഗിച്ചായിരുന്നു പണം തട്ടിയെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!