
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളക്കേസിൽ സ്മാർട് ക്രിയേഷൻസിന്‍റെ അഭിഭാഷകൻ കെ.ബി പ്രദീപിനെ ഗവണ്‍മെന്‍റ് പ്ലീഡറാക്കിയതിൽ എസ്ഐടിക്ക് ആശങ്ക. കോടതിയിൽ കേസുകളെത്തുമ്പോൾ എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടുകള്‍ ആദ്യം പരിശോധിക്കുന്നത് സർക്കാർ അഭിഭാഷകനായതിനാൽ വിവരങ്ങള്‍ ചോർന്നു പോകുമെന്ന് സംശയം. കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണറെ കണ്ട് എസ്ഐടി ആശങ്ക അറിയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam