മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകളിൽ ഫോറെൻസിക് ഓഡിറ്റിങ് നടത്താൻ എസ്ഐടി, സഹകരിക്കാതെ ഫണ്ട് കൈമാറിയവർ

Published : Nov 13, 2026, 09:19 AM IST
anto augustine

Synopsis

മെസിയെ കേരളത്തിലെത്തിക്കുന്ന പരിപാടിയുടെ സ്പോൺസർഷിപ്പ് ഉത്തരവ് വന്ന ശേഷം ആയിരത്തിനടുത്ത് അകൗണ്ടുകളിൽ നിന്ന് ആന്‍റോയ്ക്ക് പണമെത്തിയെന്നാണ് കണ്ടെത്തൽ. അതേസമയം അന്വേഷണവുമായി ഫണ്ട് കൈമാറിയവർ സഹകരിക്കുന്നില്ല.

കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നൽകിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം. ഫോറെൻസിക് ഓഡിറ്റിങ്ങിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം. പണം വന്നു പോയ വഴികൾ തേടി ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകൾ കേന്ദ്രീകരിച്ചാണ് ഓഡിറ്റിങ് നടത്തുന്നത്. രണ്ടു ലക്ഷം രൂപക്ക് മേലുള്ള ഫണ്ട് കൈമാറ്റങ്ങളാണ് ഫോറെൻസിക് ഓഡിറ്റിങ്ങിലൂടെ പരിശോധിക്കുന്നത്. പണത്തിന്‍റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരെന്ന് കണ്ടെത്താനാണ് അന്വേഷണം.

ഗോകുലത്തിനും ഹിന്ദുജ ഫൈനാസിനും പുറമെ ആന്‍റോ അഗസ്റ്റിനും മത്സരത്തിനെന്നു പറഞ്ഞു വ്യാപകമായി ഫണ്ട് ശേഖരിച്ചതായാണ് എസ്ഐടിയുടെ വിലയിരുത്തൽ. ഇതിനായി വൻകിടക്കാരുടെ യോഗം മലപ്പുറത്തു വിളിച്ചു ചേർത്തിരുന്നു. ഇത് സ്ഥിരീകരിച്ച് യോഗത്തിൽ പങ്കെടുത്ത ചിലർ എസ്ഐടിക്ക് മൊഴി നൽകി. അർജന്‍റീനയ്ക്ക് വേണ്ടി വിദേശത്തേക്ക് അയച്ച പണം ആരുടെ കയ്യിലെത്തിയെന്നും എസ്ഐടി അന്വേഷിക്കുന്നുണ്ട്. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്നും എസ്ഐടി വിവരം തേടും.

മെസിയെ കേരളത്തിലെത്തിക്കുന്ന പരിപാടിയുടെ സ്പോൺസർഷിപ്പ് ഉത്തരവ് വന്ന ശേഷം ആയിരത്തിനടുത്ത് അകൗണ്ടുകളിൽ നിന്ന് ആന്‍റോയ്ക്ക് പണമെത്തിയെന്നാണ് കണ്ടെത്തൽ. അതേസമയം അന്വേഷണവുമായി ഫണ്ട് കൈമാറിയവർ സഹകരിക്കുന്നില്ല. പണം കൈമാറിയവരിൽ പലരും സംശയകരമായ പശ്ചാത്തലം ഉള്ളവരാണെന്നും ഭൂരിഭാഗവും കള്ളപണമാണെന്നുമാണ് നിഗമനം. കള്ളപ്പണം വെളുപ്പിക്കാൻ മെസ്സിയുടെ സന്ദർശനം മറയാക്കിയെന്ന സംശയവും ബലപ്പെടുന്നുണ്ട്. അതിനിടെ പ്രോസിക്യൂഷൻ അനുമതി കിട്ടിയതോടെ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസെടുക്കാൻ സർക്കാർ ഉത്തരവ് ഇന്നിറങ്ങും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ട്', 17കാരന്റെ മൊഴി വീണ്ടുമെടുത്തു
മഞ്ഞുരുക്കാൻ ഇരുകൂട്ടരും; അഞ്ച് വർഷത്തിന് ശേഷം വി ഡി സതീശൻ പെരുന്നയിലേക്ക്, മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും