മഞ്ഞുരുക്കാൻ ഇരുകൂട്ടരും; അഞ്ച് വർഷത്തിന് ശേഷം വി ഡി സതീശൻ പെരുന്നയിലേക്ക്, മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

Published : Nov 13, 2026, 08:44 AM IST
Sukumaran Nair Satheesan

Synopsis

മന്ത്രി കെ മുരളീധരനും മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശനും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും പരസ്യമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ എൻഎസ്എസ് ആസ്ഥാനമായ പെരുന്ന സന്ദർശിക്കും. എൻഎസ്എസിനും മുഖ്യമന്ത്രിക്കും ഇടയിൽ മഞ്ഞുരുക്കലായിരിക്കും ലക്ഷ്യം. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുക. ജനുവരി 2ന് നടക്കുന്ന ജയന്തി ദിനം സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്കും എൻഎസ്എസിനും ഇടയിൽ നടത്തിയ ചർച്ചകളിലാണ് തീരുമാനം. അഞ്ച് വർഷത്തിന് ശേഷമാണ് സതീശൻ പെരുന്നയിലേക്ക് എത്തുന്നത്.

മന്ത്രി കെ മുരളീധരനും മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശനും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും പരസ്യമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് സതീശൻ തന്നെ കാണാൻ വന്നിരുന്നെന്ന് സുകുമാരൻ നായർ തിരിച്ചടിച്ചു. തുടർന്ന് മുഖ്യമന്ത്രിയായ ശേഷവും ഇരുവരും സമരസപ്പെട്ടിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ കൊള്ളയടിച്ചു, ദൃശ്യങ്ങൾ പുറത്ത്
മെസ്സിയുടെ പേരിൽ തട്ടിപ്പ്: ഉത്തരവ് ഇന്നിറങ്ങും, പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേർ, മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അടക്കം പ്രതി ചേർക്കും