കണ്ണൂർ ഇരിട്ടിയിൽ ഭീതി വിതയ്ക്കുന്ന കടുവയെ കണ്ടെത്തി, തെങ്ങിൻ മുകളിൽ നിന്ന് ദൃശ്യം പകർത്തി ചെത്തുതൊഴിലാളി

Published : Dec 10, 2022, 07:28 PM IST
കണ്ണൂർ ഇരിട്ടിയിൽ ഭീതി വിതയ്ക്കുന്ന കടുവയെ കണ്ടെത്തി, തെങ്ങിൻ മുകളിൽ നിന്ന് ദൃശ്യം പകർത്തി ചെത്തുതൊഴിലാളി

Synopsis

ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതിനാൽ തന്നെ രാത്രിയിൽ കടുവയെ കണ്ടെത്തൽ പ്രയാസമാകും. 

കണ്ണൂർ : കണ്ണൂർ ഇരിട്ടി മേഖലയിൽ ഇറങ്ങിയ കടുവയുടെ ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവ ഇപ്പോഴുള്ളത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളിൽ നിന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയത്. 10 ദിവസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതിനാൽ തന്നെ രാത്രിയിൽ കടുവയെ കണ്ടെത്തൽ പ്രയാസമാകും. നിരവധി പട്ടികവർ​ഗ കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. ഇവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി. എട്ടിടങ്ങളിലായി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്. കടുവയുടെ കാൽപ്പാട് പരിശോധിച്ചതിൽ നിന്ന് രണ്ട് വയസ്സ് പ്രായമായ കടുവയാണ് ഇതെന്നാണ് നി​ഗമനമെന്ന് വനംവകുപ്പ് പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം