
തിരുവനന്തപുരം : കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി. 'ചിലപ്പൻ കിളി'യെ പോലെ എന്തൊക്കെയോ പറയുന്ന മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് ശിവൻകുട്ടി പരിഹസിച്ചു. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ മാസ്റ്ററെ കുറിച്ച് മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങളാണ് പറയുന്നത്. എന്ത് അനുഭവ സാമ്പത്താണ് മുരളീധരനുള്ളത്. മുരളീധരൻ മുൻകൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്നും ശിവൻകുട്ടി ചോദിച്ചു.
മന്ത്രിയുടെ വാർത്താക്കുറിപ്പിന്റെ പൂർണരൂപം
കേന്ദ്രമന്ത്രി വി മുരളീധരൻ ചിലപ്പൻ കിളിയെ പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വി മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണ്. വി മുരളീധരൻ മുൻകൈയെടുത്തു കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ. എം വി ഗോവിന്ദൻ മാഷെ അപഹസിക്കാൻ എന്ത് അനുഭവ സാമ്പത്താണ് വി മുരളീധരന് ഉള്ളതെന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.
മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി; എൻസിപി പിളർത്തി അജിത് പവാർ, ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു
കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദൻ മാസ്റ്റർ. ആ ഗോവിന്ദൻ മാസ്റ്ററെ കുറിച്ചാണ് വി മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങൾ പറയുന്നത്. വി മുരളീധരന് പൊതുജന പിന്തുണ ഇല്ല. ജനകീയ തെരഞ്ഞെടുപ്പുകളിൽ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി മുരളീധരൻ.
ഏക സിവിൽ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ തന്ത്രം ഇതിന് പിന്നിലുണ്ട്. അത് കേരളത്തിൽ വിലപ്പോകില്ല. ഒറ്റക്കെട്ടായി കേരളം ഇതിനെ ചെറുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam