പിഎസ്‍സി പരീക്ഷാക്രമക്കേട്; തട്ടിപ്പിന് ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചെന്ന് പ്രതികള്‍

By Web TeamFirst Published Aug 30, 2019, 5:40 PM IST
Highlights

സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു. പിഎസ്‍സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവര‍ജ്ഞിത്തും നസീമും ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു. 

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും പ്രതികൾ നശിപ്പിച്ചു. മൂന്നാറിലെ നല്ല തണ്ണിയാറിലാണ് പ്രതികൾ തൊണ്ടിമുതലുകൾ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു. പിഎസ്‍സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവര‍ജ്ഞിത്തും നസീമും ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു. 

സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്എംഎസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചത്. ഇരുവർക്കൊമൊപ്പം പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ച യൂണിവേഴ്സിറ്റി കോളജിലെ മുൻ എസ്എഫ്ഐ നേതാവ് പ്രണവാണ് മുഖ്യ ആസൂതകനെന്നാണ് മൊഴി. പ്രണവിൻറെ സുഹൃത്തുക്കളായാ പൊലീസുകാരൻ ഗോകുലും സഫീറുമാണ് ഉത്തരങ്ങള്‍ അയച്ചതെന്നും പ്രതികള്‍ സമ്മതിച്ചു. 

പക്ഷെ ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളിൽ പിഎസ്‍സി ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ ഉത്തരങ്ങള്‍ നൽകി. കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല. 

click me!