
കൊച്ചി: എം ശിവശങ്കറിന്റെ് ജാമ്യം തളളിക്കൊണ്ടുളള ഉത്തരവിൽ ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. കേരളത്തിലെ ഭരണകക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനുമുണ്ടെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും അടുപ്പമുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
അറസ്റ്റിനും ജയിൽ വാസത്തിനും ശേഷം സർക്കാരിലെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയത് ഓർക്കണമെന്ന് ഉത്തരവിലുണ്ട്, വിരമിക്കുന്നതുവരെ ശിവശങ്കർ ഈ തസ്തികയിൽ ഉണ്ടായിരുന്നു. ശിവശങ്കറിന്റെ കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ഇത്. മുൻപ് ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടപ്പോഴും ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും അത് ബാധിച്ചില്ലെന്നതും ശിവശങ്കറിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തളളിയിരുന്നു.
ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘത്തോടും കോടതി ചോദിച്ചു. സ്വപ്നയടക്കമുളള പ്രതികളുടെ ആക്ടീവ് ഇൻവോൾവ്മെന്‍റ് ബോധ്യമായിട്ടും നടപടിയുണ്ടാകാത്തത് ആശ്ചര്യപ്പെടുത്തുന്നെന്നും കോടതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam