ലൈഫ് മിഷൻ അഴിമതി; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

Published : Feb 20, 2023, 06:02 AM ISTUpdated : Feb 20, 2023, 07:49 AM IST
ലൈഫ് മിഷൻ അഴിമതി; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

Synopsis

അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻ‍ഡ് റിപ്പോ‍ർട്ടിലൂടെ അറിയിക്കും


കൊച്ചി : ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥ‌ർ ഉച്ചയോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും.

 

അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻ‍ഡ് റിപ്പോ‍ർട്ടിലൂടെ അറിയിക്കും. മുഖ്യമന്ത്രിയുടെ അഡീഷണ‌ൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും ഇ ഡി ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധ നീട്ടണമെന്നും ആവശ്യപ്പെടാൻ സാധ്യതയുണ്ട്

ലൈഫ് മിഷൻ കോഴ: സിഎം രവീന്ദ്രന് കുരുക്കാകുമോ? വീണ്ടും വിളിച്ചുവരുത്താൻ ഇഡി

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'