
കൊച്ചി: തുടർ സമരം പ്രഖ്യാപിച്ച് സിൽവർ ലൈൻ വിരുദ്ധ സമരസമിതി. അടുത്ത നിയമസഭാ സമ്മേളന കാലത്ത് നിമയസഭ വളയുമെന്ന് കൺവീനർ രാജീവൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കോടി ആളുകൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നൽകും. പദ്ധതി പിൻവലിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണം. സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കണം. കേസുകൾ പിൻവലിക്കണം. 'കെ.റെയിൽ വരില്ല കെട്ടോ, ശ്രമിച്ചാൽ തൃക്കാക്കര ആവർത്തിക്കു'മെന്ന കാമ്പയിൻ തുടങ്ങും. സർക്കാരിനെതിരെ ഒപ്പുശേഖരണം സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ നൽകിയ തത്വത്തിലുള്ള അനുമതി റദ്ദാക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റയിൽ മന്ത്രിക്ക് നിവേദനം നൽകും. കേസുകളിൽ ഭയപ്പെടില്ല. ജീവൻ കളയാൽ പോലും തയ്യാറായാണ് സമരത്തിനിറങ്ങുന്നത്. ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും സമരസമിതി വ്യക്തമാക്കി.
'സിൽവർ ലൈൻ ഉപേക്ഷിക്കില്ല, അനുമതി ഇന്നല്ലെങ്കിൽ നാളെ കിട്ടും'; മുഖ്യമന്ത്രി നിയമസഭയില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam