
പാലക്കാട് : ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലിസ്. ആലത്തൂ൪ തോണിപ്പാടത്ത് നടത്തിയ കാളപ്പൂടിനെതിരെയാണ് കേസ്. മാധ്യമ വാ൪ത്തകളെ തുട൪ന്ന് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.
കാളയോട്ടം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറു പേ൪ക്കെതിരെയാണ് ആലത്തൂ൪ പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. കേസിൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലത്തൂ൪ പൊലീസ് അറിയിച്ചു.
കാളയോട്ടത്തിനിടെ തലനാരിഴയ്ക്ക് ജീവൻ കയ്യിലാക്കി യുവാവ്; വീഡിയോ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam