ഇത് പക്ഷേ റോഡപകടമോ, മറ്റ് സാധാരണഗതിയില്‍ നാം കാണുന്ന അപകടങ്ങളോ ഒന്നുമല്ല. ഒരു കാളയോട്ടം നടക്കുന്ന സ്ഥലമാണ് വീഡിയോയിലുള്ളത്. ഇവിടെയുണ്ടായ അപ്രതീക്ഷിതമായ അപകടമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ നിത്യവും പല തരത്തിലുള്ള എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും നമ്മുടെ ആസ്വാദനത്തിന് വേണ്ടി തന്നെ ബോധപൂര്‍വം തയ്യാറാക്കി എടുക്കുന്നതായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും ആയിരിക്കും.

പ്രത്യേകിച്ച് അപകടങ്ങളുടെ വീഡിയോകളാണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാകാറുള്ളത്. ഒരുപക്ഷെ വിചാരിക്കാത്ത സന്ദര്‍ഭത്തില്‍ ഒരു അപകടം ഇതുപോലെ നമ്മെ തേടിയെത്തിയേക്കാമെന്നോ, അങ്ങനെയങ്കിലും എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നോ എല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദൃശ്യങ്ങള്‍ വരെ ഇക്കൂട്ടത്തിലുള്‍പ്പെടും. 

ഇപ്പോഴിതാ സമാനമായ രീതിയില്‍ ഒരു അപകടത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ഇത് പക്ഷേ റോഡപകടമോ, മറ്റ് സാധാരണഗതിയില്‍ നാം കാണുന്ന അപകടങ്ങളോ ഒന്നുമല്ല. ഒരു കാളയോട്ടം നടക്കുന്ന സ്ഥലമാണ് വീഡിയോയിലുള്ളത്. ഇവിടെയുണ്ടായ അപ്രതീക്ഷിതമായ അപകടമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. 

കാളയോട്ടം നടക്കുന്നതിനിടെ ആറോളം കാളകള്‍ അക്രമാസക്തരായി ആളുകള്‍ക്ക് നേരം പാഞ്ഞടുക്കുകയാണ്. ജീവനും കയ്യിലടക്കി പിടിച്ചുകൊണ്ട് ആളുകള്‍ ചിതറിയോടുന്നത് വീഡിയോയില്‍ കാണാം. ഇതിനിടയില്‍ ഒരു കാളയുടെ കൊമ്പിൻ മുനയില്‍ നിന്ന് തീര്‍ത്തും അത്ഭുതകരമായി രക്ഷപ്പെടുകയാണൊരു യുവാവ്. അസാധ്യമെന്നാണ് ഈ കാഴ്ച കണ്ട എല്ലാവരും ഇതെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നത്.

തീര്‍ന്നില്ല, ഈ കാളയുടെ കൊമ്പിൻ മുനയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യുവാവ് റോഡിലേക്ക് ഓടുമ്പോള്‍ അടുത്ത കാളയും ഇദ്ദേഹത്തെ ലക്ഷ്യമാക്കി വരികയാണ്. ഈ കാള യുവാവിനെ മറിച്ച് താഴെയിടുന്നുമുണ്ട്. യുവാവ് താഴെ വീണതോടെ കഥ കഴിഞ്ഞെന്ന് തന്നെ തോന്നാം. അടുത്തതായി ശൗര്യത്തോടെ പാഞ്ഞുവരുന്ന രണ്ട് കാളകളും കൂടി ഇദ്ദേഹത്തെ ചവിട്ടിമെതിക്കുമെന്ന് തന്നെ ഉറപ്പിക്കുമ്പോഴാണ് അത്ഭുതകരമായി ഇവയുടെ ആക്രമണത്തില്‍ നിന്നും ഇദ്ദേഹം രക്ഷപ്പെടുന്നത്. 

കഴിവോ മിടുക്കോ അല്ല, വെറും ഭാഗ്യമാണ് യുവാവിനെ തുണച്ചിരിക്കുന്നത് എന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. അതുകൊണ്ടാണ് മൂന്ന് തവണയും അത്ഭുതകരമായി രക്ഷപ്പെടാൻ സാധിച്ചതെന്നും ഏവരും പറയുന്നു. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- ആറ് വയസുകാരന്‍റെ ജീവൻ രക്ഷപ്പെടുത്തുന്ന വളര്‍ത്തുനായ; വീഡിയോ