
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരം, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്, സാമ്പത്തിക സംവരണത്തിലൂടെ നിയമനം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസർമാരെ നിയമിച്ചപ്പോഴാണ് ഇതിൽ പത്ത് ശതമാനം പേർക്ക് സാമ്പത്തിക സംവരണത്തിലൂടെ ജോലി ലഭിച്ചത്. 64 പേർക്കാണ് ആകെ നിയമനം ലഭിച്ചത്. ഇതിൽ ആറ് പേരാണ് സാമ്പത്തിക സംവരണത്തിലൂടെ നിയമനം ലഭിച്ചത്.
മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകാൻ 2017ൽ ആണ് മന്ത്രിസഭ തീരുമാനിച്ചത്. തീരുമാനം സംസ്ഥാന സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് എൻഎസ്എസ് പിന്നീട് രംഗത്തെത്തിയിരുന്നു. ദേവസ്വം ബോർഡ് നിയമനങ്ങളിലടക്കം മുന്നോക്ക സംവരണം സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നായിരുന്നു ജി.സുകുമാരൻ നായരുടെ കുറ്റപ്പെടുത്തൽ.
മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം ഉള്ളവർക്ക് സംവരണം, മന്നത്ത് പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടു വരിക എന്നീ കാര്യങ്ങൾ മാത്രമാണ് സർക്കാരിനോട് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇതൊന്നും നടപ്പായില്ലെന്നും സുകുമാരൻ നായർ വിമർശനം ഉന്നയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam