പൊലീസിനെ ആക്രമിച്ച കേസ്: ആറ് കോൺഗ്രസ് പ്രവർത്തകര്‍ അറസ്റ്റില്‍, കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസ്

Published : Jun 26, 2022, 10:36 AM ISTUpdated : Jun 26, 2022, 10:43 AM IST
 പൊലീസിനെ ആക്രമിച്ച കേസ്: ആറ് കോൺഗ്രസ് പ്രവർത്തകര്‍ അറസ്റ്റില്‍, കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസ്

Synopsis

യുഡിഎഫ് മാർച്ചിൽ കോട്ടയം ഡിവൈഎസ്‍പി ജെ സന്തോഷ് കുമാർ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക്  പരിക്കേറ്റിരുന്നു.

കോട്ടയം: കോട്ടയത്തെ യുഡിഎഫ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.കോട്ടയം ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം  അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു. ഇന്നലെ യുഡിഎഫ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് നടപടി. യുഡിഎഫ് മാർച്ചിൽ കോട്ടയം ഡിവൈഎസ്‍പി ജെ സന്തോഷ് കുമാർ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക്  പരിക്കേറ്റിരുന്നു.

ഡിസിസി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച  സംഭവത്തെ തുടര്‍ന്ന്  സംസ്ഥാനത്ത്  നടന്ന  പ്രതിഷേധത്തിനിടെ  ആണ് ഡിസിസി ഓഫീസിലെ  കോൺഗ്രസ്  പതാക  കത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. കാക്കനാട് സബ് ജയിലിലേക്ക് മാറ്റി.

PREV
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ