
തിരുവനന്തപുരം: പുതുവര്‍ഷദിനം ചോരക്കളമായി നിരത്തുകള്‍. സംസ്ഥാനത്ത് വ്യത്യസ്ത വാഹന അപകടങ്ങളിലായി 6 പേര്‍ മരിച്ചു. എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. ഇരുവരും കോളേജ് വിദ്യാർത്ഥികളാണ്. വെളുപ്പിന് 12.30ന് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസൽ (27) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി സുഹൃത്തുക്കൾ പുറത്തിറങ്ങിയപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന ഫൈസലുമായി കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. 350 അടിയോളം താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കാസർകോട് എരുമക്കുളത്ത് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പണാംകോട് കോടോത്ത് സ്വദേശി ബി ഷഫീഖ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷെഫീക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേശീയ പാതയിൽ ആലപ്പുഴ പട്ടണക്കാട്ട് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. തണ്ണീർമുക്കം അശ്വതി ഭവനത്തിൽ അപ്പുക്കുട്ടന്റെ ഭാര്യ രതി ആണ് മരിച്ചത്.
Also Read: ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ചു; ഏഴ് പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം വഴയില ആറാംകല്ല് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അരുവിക്കര - ഇരുമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. രാത്രി പതിനൊന്നര മണിക്കായിരുന്നു അപകടം. ഇന്ന് പുലർച്ചയാണ് യുവാവിന്‍റെ മരണം സ്ഥിരീകരിച്ചത്. കൂടെ ഉണ്ടായിരുന്ന യുവാവിന് ഗുരുതരമായിരി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിൽ ചെന്ന് ഇടിക്കുകയായിരുന്നു.
Also Read: പുതുവർഷം ആഘോഷത്തിനിടെ വാഹനാപകടം; കൊച്ചിയിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട് താമരശ്ശേരിയിൽ കാർ ലോറിയിലിടിച്ചു അപകം. കാരാടി വട്ടക്കുണ്ടിൽ പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് ബിയർ കുപ്പികളുമായി പോയ ലോറിയിലേക്ക് എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. ആർക്കും പരിക്കില്ല. അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി ലോറി ഡ്രൈവർ വിശദീകരിച്ചു. തൃശ്ശൂർ മിണാലൂരിൽ ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നിൽ വന്ന് ഇടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam