
ഇടുക്കി: കിഴുക്കാനത്ത് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവർക്കെതിരെയാണ് നടപടി.
വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. സരുൺ സജിയെന്ന യുവാവിനെതിരെ കള്ളക്കേസെടുത്തത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തമെന്നും ആവശ്യപ്പെട്ട് സരുൺ സജിയുടെ മാതാപിതാക്കൾ നിരാഹാരം സമരവും നടത്തിയിരുന്നു.
'കാട്ടാനശല്ല്യം രൂക്ഷം, ഉദ്യോഗസ്ഥർ എസി റൂമിൽ ഇരുന്ന് ഉറങ്ങുന്നു'; വനംവകുപ്പിനെതിരെ പി വി അന്‍വര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam