കൊല്ലത്ത് പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, അനധികൃതമായി സൂക്ഷിച്ചത് 140 സിലിണ്ടറുകൾ

Published : Jan 09, 2024, 06:13 PM ISTUpdated : Jan 09, 2024, 06:42 PM IST
കൊല്ലത്ത് പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, അനധികൃതമായി സൂക്ഷിച്ചത് 140 സിലിണ്ടറുകൾ

Synopsis

സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രകാശ് ജനാർദനക്കുറുപ്പിന്റെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ച 140 സിലിണ്ടറുകളിൽ ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്.

കൊല്ലം : ചക്കുവള്ളിയിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രകാശ് ജനാർദനക്കുറുപ്പിന്റെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ച 140 സിലിണ്ടറുകളിൽ ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്. കൊച്ചുതെരുവ് ചെമ്മാട്ട് മുക്കിന് സമീപത്തെ അനധികൃത ഗോഡൗണിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പന്തളം തുമ്പമണ്ണിലെ ഏജൻസിയുടെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗാർഹിക  സിലിണ്ടറിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറിലേക്ക് വാതകം പകരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാം മെഡിക്കൽ പരിശോധനാഫലം പുറത്ത്, ആരോഗ്യപ്രശ്നങ്ങളില്ല; ക്ലിനിക്കലി ഫിറ്റ്

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസപ്പടിക്കേസ്: പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണം, എട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷിന്റെയടക്കം മൊഴി വീണ്ടും പരിശോധിക്കും, മൊബൈലിന്റെ ഫോറൻസിക് പരിശോധനയിൽ എല്ലാം വ്യക്തമായേക്കും