ലോക്ക്ഡൗണ്‍ ലംഘിച്ച് കേരളത്തിലേക്കെത്തിയ ആറ് പേര്‍ പിടിയില്‍

By Web TeamFirst Published Apr 4, 2020, 10:17 PM IST
Highlights

നെടുങ്കണ്ടം, കമ്പംമെട്ട് സ്റ്റേഷന് പരിധികളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.  തേവാരംമെട്ട്, കമ്പംമെട്ടിലെ സമാന്തര പാത എന്നിവിടങ്ങളിലൂടെയാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്രക്കാര്‍ ഇരു സംസ്ഥാനങ്ങളിലേക്കും കടക്കുന്നത്.

ഇടുക്കി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് സമാന്തര പാതകള്‍ വഴി കേരളത്തിലേക്ക് എത്തിയ ആറ് പേര്‍ പിടിയില്‍. നെടുങ്കണ്ടം, കമ്പംമെട്ട് സ്റ്റേഷന് പരിധികളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.  തേവാരംമെട്ട്, കമ്പംമെട്ടിലെ സമാന്തര പാത എന്നിവിടങ്ങളിലൂടെയാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്രക്കാര്‍ ഇരു സംസ്ഥാനങ്ങളിലേക്കും കടക്കുന്നത്.  

തേവാരംമെട്ട് വഴി തമിഴ്നാട്ടിലേയ്ക്ക് പച്ചക്കറി വാങ്ങാന്‍ പോയ നെടുങ്കണ്ടം കല്ലാര്‍ സ്വദേശി ലിനു, തമിഴ്നാട് ഉത്തമപാളയം പണ്ണേപുരം സ്വദേശികളായ അജയപ്രഭു, ചന്ദ്രശേഖരന്‍ എന്നിവരെയാണ് നെടുങ്കണ്ടം പൊലിസ് പിടികൂടിയത്. അജയപ്രഭുവും ചന്ദ്രശേഖരനും പാറത്തോട്ടില്‍ പാട്ടത്തിനെടുത്ത എടുത്ത ഏലതോട്ടത്തില്‍ ജോലികള്‍ക്കായി എത്തിയതായിരുന്നു. എപ്പിഡൊമിക് ഡിസീസ് ആക്ട് 2020 പ്രകാരം കേസെടുത്ത ശേഷം ഇവരെ തിരികെ തമിഴ്നാട്ടിലേയ്ക്ക് അയച്ചു.

കമ്പംമെട്ടിലെ സമാന്തരപാത വഴി കേരളത്തിലേക്ക് കടന്ന ഉത്തമപുരം സ്വദേശി പാല്‍പാണ്ടി, പുതുപ്പെട്ടി സ്വദേശി മുരുകന്‍, കമ്പം സ്വദേശി ഗണേശന്‍ എന്നിവരെ കമ്പംമെട്ട് പൊലിസ് പിടികൂടി. ഗണേശനെ ഇയാളുടെ കമ്പംമെട്ടിലെ വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരെ തമിഴ്നാട് ആരോഗ്യ വകുപ്പിന് കൈമാറി. സമാന്തര പാതകള്‍ വഴി സഞ്ചാരം വര്‍ദ്ധിച്ചതോടെ പൊലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
 

click me!