ലോക്ക് ഡൌണ്‍ കാലത്തെ മാനസിക സമ്മര്‍ദം; സ്ത്രീകൾക്ക് പിന്തുണയും അടിയന്തര സഹായവുമായി വനിത കമ്മീഷന്‍

By Web TeamFirst Published Apr 4, 2020, 9:23 PM IST
Highlights

മദ്യം ലഭിക്കാതെ വരുമ്പോഴുളള പുരുഷൻമാരുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് കൂടുതലും ഇരയാകുന്നത്  സ്ത്രീകളായതിനാൽ ഇത്തരത്തിലുള്ള ഒട്ടേറെ പരാതികൾ ഫോണിലൂടെ കമ്മീഷന് ലഭിക്കുന്നുണ്ട്. മൊബൈൽ ഫോണുകളുടെ ഉപയോഗം ഈ ദിവസങ്ങളിൽ വർദ്ധിച്ചത് കാരണം കുടുംബപ്രശ്നങ്ങൾ കൂടിയതായും  കമ്മീഷൻ അംഗങ്ങൾ

തിരുവനന്തപുരം: കൊവിഡ്19 വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്കായി വീട്ടിലിരുന്നും കൗൺസലിംഗ് നൽകുകയാണ് കേരള വനിതാ കമ്മീഷൻ അധ്യക്ഷയും അംഗങ്ങളും. പരാതികൾ ഫോണിലൂടെ കേട്ട് പരിഹാരം തേടുന്നുമുണ്ട്. അടിയന്തര സഹായം വേണ്ട സ്ത്രീകൾക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷൻ വഴി സഹായം ഉറപ്പാക്കുന്നുമുണ്ട്. കൂടാതെ കമ്മീഷൻ ഓരോ ജില്ലകളിലും  ഏർപ്പെടുത്തിയ കൗൺസലർമാരുടെ നീണ്ട നിരയും സ്ത്രീകളുടെ സഹായത്തിനായുണ്ട്.  

ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഫോണിലൂടെ ലഭിക്കുന്നുണ്ട്.  മദ്യം ലഭിക്കാതെ വരുമ്പോഴുളള പുരുഷൻമാരുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് കൂടുതലും ഇരയാകുന്നത്  സ്ത്രീകളായതിനാൽ ഇത്തരത്തിലുള്ള ഒട്ടേറെ പരാതികൾ ഫോണിലൂടെ കമ്മീഷന് ലഭിക്കുന്നുണ്ട്. മൊബൈൽ ഫോണുകളുടെ ഉപയോഗം ഈ ദിവസങ്ങളിൽ വർദ്ധിച്ചത് കാരണം കുടുംബപ്രശ്നങ്ങൾ കൂടിയതായും  കമ്മീഷൻ അംഗങ്ങൾ പറയുന്നു. കമ്മീഷൻ അധ്യക്ഷ എംസി ജോസഫെയ്ൻ, അംഗങ്ങളായ ഇ എം  രാധ, അഡ്വ ഷിജി ശിവജി, അഡ്വ എം എസ് താര, ഡോ ഷാഹിദ കമാൽ തുടങ്ങിയവരെ ഫോണിലൂടെ  ബന്ധപ്പെടാവുന്നതാണ്.

 കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ വീഡിയോ കോളിലൂടെ നേരിട്ടും കൗൺസിലിംഗ് നൽകുന്നുണ്ട്. ഫോണിലൂടെ നേരിട്ട് കണ്ട് സംസാരിക്കുമ്പോൾ അത് പലപ്പോഴും ഒറ്റപ്പെടൽ അനുഭവിക്കുന്ന സ്ത്രീകൾക്ക് വലിയ ആശ്വാസമാകുന്നുണ്ടെന്ന് ഡോ ഷാഹിദ കമാൽ പറഞ്ഞു. ഒട്ടേറെ പരാതികൾ രണ്ട് ദിവസങ്ങളിലായി പരിഹരിച്ചതായും കമ്മീഷൻ അംഗം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ വിദേശ മലയാളികളായ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് കമ്മീഷന്റെ കൗൺസലർമാരെ ബന്ധപ്പെട്ടത്. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ വായ്പാ തിരിച്ചടവുകളെ കുറിച്ചുള്ള ആശങ്കകളും കുടുംബ പ്രശ്നങ്ങളും സ്ത്രീകൾ പങ്കു വെച്ചു. ജോലിയുടെ ഭാഗമായി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട്  താമസിക്കേണ്ടി വന്നതിന്റെ സമ്മർദ്ദങ്ങൾ പറഞ്ഞവരുമുണ്ട്. 

പരാതികൾ പരിഹരിക്കാനും കൗൺസിലിംഗിനുമായി കമ്മീഷൻ വിവിധ ജില്ലകളിൽ കൂടുതൽ നമ്പറുകൾ  ഉൾപ്പെടുത്തി. കൗൺസിലർമാരുടെ പേരുകളും  നമ്പറുകളും ഇതാണ്.  

ഡാർലിൻ ഡൊണാൾഡ് 94950 81142 
ശ്രുതി 974611 9911 
മാല രമണൻ 9526114878 
8157935859 
9539401554 
പുഷ്പ ഭായ് 9495124586  
സിബി. എ 9447865209 
ആശ ജോസ് 9995718666 
സംഗീത 9495162057 
അഡ്വ. ജിനു എബ്രഹാം 9446455657 
ശ്രീകല 9947394710 
അസ്മിത  94964 36359 
രമ്യശ്രീ 97456 43015 
വിവിധ ജില്ലകളിലുളള സ്ത്രീകൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

click me!