ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് വിദ്യാർത്ഥിനികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published : May 01, 2024, 11:20 AM IST
ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ്  വിദ്യാർത്ഥിനികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Synopsis

എറണാകുളം , കൊല്ലം , കണ്ണൂർ  സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ്  വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ്  തകർത്തു താഴേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച  രാവിലെ 6.30ഓടെ ആയിരുന്നു അപകടം.  എറണാകുളം , കൊല്ലം , കണ്ണൂർ  സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

വിനോദയാത്രാ സംഘത്തിൻെറ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 6 പേർ മരിച്ചു, 30ലധികം പേർക്ക്
ചെന്നൈ: സേലത്ത് വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേർക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ സേലം ജില്ലയിലെ യേര്‍ക്കാട് ചുരം പാതയില്‍ വെച്ച് ഇന്ന് രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്.  

മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. ചുരത്തിലെ 11ാം വളവിൽ വെച്ചാണ് അപകടമുണ്ടായത്. വളവ് തിരിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ച് ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ആറു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. 40ലധികം പേരാണ് ബസിലുണ്ടായിരുന്നതെന്നും പരിക്കേറ്റവരുടെ കൃത്യമായ വിവരം ലഭ്യമായി വരുന്നേയുള്ളുവെന്നും സേലം പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും