കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ; കടത്തിയത് 56 ലക്ഷം രൂപയുടെ സ്വർണം

Published : May 01, 2024, 10:44 AM ISTUpdated : May 01, 2024, 10:56 AM IST
കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ; കടത്തിയത് 56 ലക്ഷം രൂപയുടെ സ്വർണം

Synopsis

സ്വർണ്ണം കൊണ്ടു വന്ന ലബീബിന്റെ അറിവോടെയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. 

കോഴിക്കോട്: കരിപ്പൂരിൽ സ്വർണവുമായെത്തിയ യാത്രക്കാരനും കടത്തുസ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും പിടിയിൽ. 56ലക്ഷം രൂപയുടെ സ്വർണ്ണവുമായെത്തിയ കുറ്റ്യാടി സ്വദേശി ലബീബ് (19) ആണ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്നും സ്വർണ്ണം കവരാൻ എത്തിയ കണ്ണൂർ പാനൂർ സ്വദേശി നിധിൻ, അഖിലേഷ്, മുജീബ്, അജ്മൽ, മുനീർ, നജീബ് എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. സ്വർണ്ണം കൊണ്ടു വന്ന ലബീബിന്റെ അറിവോടെയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഖത്തറിൽ നിന്നുമാണ് ലബീബ് സ്വർണം കടത്തിക്കൊണ്ടു വന്നത്. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'