ഉദ്യോഗതലത്തിൽ മുസ്ലിം സംവരണം അട്ടിമറിക്കുന്നു: സർക്കാരിനെതിരെ വിമർശനവുമായി എസ്കെഎസ്എസ്എഫ്

Published : Nov 22, 2023, 09:25 AM IST
ഉദ്യോഗതലത്തിൽ മുസ്ലിം സംവരണം അട്ടിമറിക്കുന്നു: സർക്കാരിനെതിരെ വിമർശനവുമായി എസ്കെഎസ്എസ്എഫ്

Synopsis

ബോധപൂർവം സർക്കാർ നടത്തിയ നീക്കം കടുത്ത വിവേചനമാണെന്നും സർക്കാർ തുടർച്ചയായി നീതി നിഷേധിക്കുന്നുവെന്നും സത്താർ പന്തല്ലൂർ 

കോഴിക്കോട്: സർക്കാറിനെതിരെ സമസ്‌തയുടെ വിദ്യാർത്ഥി വിഭാഗം. മുസ്ലീങ്ങളെ ഉന്നം വെച്ച് സർക്കാർ സംവരണ അട്ടിമറി നടത്തുന്നുവെന്നാണ് പരാതി. ഭിന്നശേഷിക്കാർക്ക് ഉദ്യോഗതലങ്ങളിൽ സംവരണം നൽകാൻ മുസ്ലിം വിഭാഗക്കാർക്ക് ലഭിക്കേണ്ട ടേൺ തട്ടിയെടുക്കുന്നത് അനീതിയാണെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ വിമർശിച്ചു. ബോധപൂർവം സർക്കാർ നടത്തിയ നീക്കം കടുത്ത വിവേചനമാണെന്നും സർക്കാർ തുടർച്ചയായി നീതി നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടി ഉദ്യോഗസ്ഥ വീഴ്ചയായി മാത്രം കാണാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം