ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്

Published : Dec 30, 2025, 12:43 AM IST
cctv

Synopsis

ജ്വല്ലറിയിലെ സിസിടിവി ഇരിട്ടിയിലെ മെയിൽ ഓഫീസുമായി കണക്ട് ചെയ്തിരുന്നു. ഇരിട്ടിയിൽ ഈ ദൃശ്യങ്ങൾ നിരീക്ഷിച്ചിരുന്നവർ ഭക്ഷമം കഴിക്കാൻ പുറത്തുപോയ മാനേജറെ വിവരം അറിയിച്ചു.  

ബെംഗളൂരു : കർണാടകയിലെ ഹുൻസൂരിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്കൈ ജ്വല്ലറിയിൽ വൻ കവർച്ച. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘമാണ് 10 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചത്. കൊള്ള നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കുറിച്ചുള്ള ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കും രണ്ടരയ്ക്കും ഇടയിലാണ് കർണാടകത്തെ നടുക്കിയ ഈ ജ്വല്ലറി കവർച്ച നടന്നത്. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘം ജീവനക്കാരെയും സ്വർണം വാങ്ങാനെത്തിയവരെയും തോക്കുചൂണ്ടി ബന്ദികളാക്കി കവർച്ച നടത്തുകയായിരുന്നു. ആറ് മിനിറ്റ് സമയം മാത്രമാണ് കൊള്ളയടിക്കാൻ എടുത്തത്. ഈ സമയം കൊണ്ട് 10 കോടി രൂപ വില വരുന്ന സ്വ‍ർണവും ഡയമുണ്ടും ഇവർ കൈക്കലാക്കി. ജീവനക്കാരിൽ ഒരു സംഘം ഭക്ഷണം കഴിച്ച് തിരിച്ചുവന്ന ഉടനെയായിരുന്നു കവർച്ച. ജ്വല്ലറിയിലെ സിസിടിവി ഇരിട്ടിയിലെ മെയിൽ ഓഫീസുമായി കണക്ട് ചെയ്തിരുന്നു. ഇരിട്ടിയിൽ ഈ ദൃശ്യങ്ങൾ നിരീക്ഷിച്ചിരുന്നവർ ഭക്ഷമം കഴിക്കാൻ പുറത്തുപോയ മാനേജറെ വിവരം അറിയിച്ചു. ഉടനെ അദ്ദേഹം ഓടിയെത്തി പുറത്തുനിന്ന് ഷട്ടർ താഴ്ത്താൻ ശ്രമിച്ചെങ്കിലും വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചംഗ സംഘം രക്ഷപ്പെടുകയായിരുന്നു. മുംബൈയിലും ദുബായിലും ഉൾപ്പെടെ ശാഖകൾ ഉളള സ്കൈ ഗോൾ‍‍ഡ് ആന്റ് ഡയമണ്ട്സ് കണ്ണൂർ ഇരിട്ടി സ്വദേശികളുടേതാണ്. സംഭവത്തിൽ ജ്വല്ലറി അധികൃതർ ഹുൻസൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവം അറിഞ്ഞതിന് പിന്നാലെ പൊലീസ് അന്വേഷണം ഊ‍‍ർജിതമാക്കിയിട്ടുണ്ട്,. 18 പോയിന്റുകളിൽ പരിശോധന നടത്തുണ്ടെങ്കിലും രണ്ട് ബൈക്കുകളിലായി കെ.ആർ.നഗർ ഭാഗത്തേക്ക് അഞ്ചംഗ സംഘം രക്ഷപ്പെടുന്ന ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബെംഗളൂരു നഗരത്തെ നടുക്കിയ എടിഎം വാൻ കൊള്ള നടന്ന് ഒരു മാസത്തിനകമാണ് കർണാടക പൊലീസിനെ വെട്ടിലാക്കി ജ്വല്ലറി കവർച്ച നടന്നിരിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്
ബാങ്ക്, എടിഎം: 2026ൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ