കാലവർഷ പ്രവചനവുമായി സ്കൈമെറ്റ്; ഇത്തവണ മഴ എങ്ങനെയുണ്ടാകുമെന്ന് ആദ്യ സൂചന

Published : Apr 07, 2026, 01:07 PM ISTUpdated : Apr 07, 2026, 01:25 PM IST
Monsoon

Synopsis

കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് ഇത്തവണത്തെ മൺസൂൺ പ്രവചനം പുറത്തുവിട്ടു. ജൂൺ-സെപ്റ്റംബർ കാലയളവിൻ്റെ രണ്ടാം പകുതിയിൽ എൽ നിനോ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മഴ സാധാരണയിലും കുറവായിരിക്കുമെന്നാണ് പ്രവചനം. 

ദില്ലി: മൺസൂൺ കാലാവസ്ഥാ പ്രവചനവുമായി കാലാവസ്ഥാ പ്രവചന സ്വകാര്യ ഏജൻസി സ്കൈമെറ്റ്. ജൂൺ-സെപ്റ്റംബർ കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ എൽ നിനോ പ്രതിഭാസമുണ്ടാകുമെന്നും മഴ കുറയുമെന്നുമാണ് പ്രവചനം. 2026 ൽ ഇന്ത്യയിൽ സാധാരണയിലും താഴെയുള്ള മൺസൂൺ മഴയായിരിക്കും ലഭിക്കുക. നാല് മാസത്തെ മൺസൂൺ മഴ ദീർഘകാല ശരാശരിയായ 868.6 മില്ലിമീറ്ററിന്റെ 94% ആയിരിക്കുമെന്ന് സ്കൈമെറ്റ് പറഞ്ഞു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അടുത്ത ആഴ്ച മൺസൂൺ സീസൺ ആദ്യ പ്രവചനം പുറത്തുവിടും.

ജൂൺ-സെപ്റ്റംബർ തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യയുടെ വാർഷിക മഴയുടെ 70% നൽകുന്നു. രാജ്യത്തിന്റെ ജിഡിപിയിൽ ഗണ്യമായ സംഭാവന നൽകുന്നതും 1.4 ബില്യണിലധികം വരുന്ന ജനസംഖ്യയുടെ പകുതിയിലധികം പേരെയും പിന്തുണയ്ക്കുന്നതുമായ കാർഷിക മേഖക്ക് മൺസൂൺ പ്രധാനമാണ്. സാധാരണയായി, തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 1 ന് കേരളത്തിൽ എത്തുകയും ജൂലൈ 15 ഓടെ രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്യും. പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ കൂടുതലാകുന്നതിനെയാണ് എൽ നിനോ എന്ന് വിളിക്കുന്നത്, അതേസമയം മൺസൂണിനെ ശക്തിപ്പെടുത്തുന്ന സമുദ്രോപരിതലത്തിന്റെ തണുപ്പിനെയാണ് ലാ നിന എന്ന് വിളിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിഎ കുടിശ്ശിക പീഡനമാവുന്നു; തുടര്‍ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് യുഡിഎഫ്
നിയമസഭ തെരഞ്ഞെടുപ്പ്; മാതൃകാ ഭിന്നശേഷി സൗഹൃദ ബൂത്തുമായി കോഴിക്കോട് ജില്ല