എസ്എംഎ മരുന്ന് വിവാദം: നാഷണൽ ഹെൽത്ത് മിഷൻ നോഡൽ ഓഫീസറുടെ ഇടപെടലിൽ അന്വേഷണത്തിന് നീക്കം

Published : Oct 24, 2026, 12:57 PM IST
Kerala SMA Medicine Change

Synopsis

എസ്എംഎ മരുന്ന് വിവാദത്തിൽ നാഷണൽ ഹെൽത്ത് മിഷൻ നോഡൽ ഓഫീസർ ഡോ. യു.ആർ. രാഹുലിന്റെ ഇടപെടലിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഒരുങ്ങുന്നു. നാറ്റ്ക്കോ മരുന്ന് വാങ്ങാൻ ശുപാർശ ചെയ്തുള്ള കത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ നാഷണൽ ഹെൽത്ത് മിഷൻ നോഡൽ ഓഫീസറുടെ ഇടപെടലിൽ അന്വേഷണത്തിന് നീക്കം. നോഡൽ ഓഫീസർ ഡോ. യു.ആർ. രാഹുൽ ഇടപെടലിൽ ദുരൂഹത സംശയിച്ച് ആരോഗ്യവകുപ്പ്. നാറ്റ്ക്കോ മരുന്നു വാങ്ങാനുള്ള നീക്കത്തിൽ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. തുടർന്നാണ് അന്വേഷണത്തിന് നീക്കം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട രാഹുലിനെ അടുത്തിടെ ചൈൽഡ് ഹെൽത്തിൽ നിന്നും മാറ്റിയിരുന്നു. എസ്എംഎ മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് സുപ്രധാന വിവരം.

നാറ്റ്കോ മരുന്ന് ശുപാർശ ചെയ്തുകൊണ്ട് ടെക്നിക്കൽ കമ്മിറ്റി നൽകിയ നിർദേശങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ കത്താണ് നൽകിയത്. എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു ആർ രാഹുൽ ഒപ്പിട്ടാണ് കത്ത് നൽകിയത്. ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു യുഡിഎഫ് സർക്കാർ മരുന്നു വാങ്ങാൻ കരാർ ഉണ്ടാക്കിയത്. മെയ് എട്ടിനായിരുന്നു വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി നാറ്റ്ക്കോ മരുന്ന് ശുപാർശ ചെയ്തത്. സംസ്ഥാന മിഷൻ ഡയറക്ടർ യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെ കത്ത് നൽകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വരുന്നൂ അതിതീവ്ര മഴ; നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ
'കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങി'; ആരോപണവുമായി ബന്ധു രം​ഗത്ത്, നിഷേധിച്ച് ഇപി