'പോസ്റ്റിട്ടത് ഞാനല്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു'; ഇ.പിയുടെ ഭാര്യക്കെതിരായ ആരോപണത്തിൽ മലക്കംമറിഞ്ഞ് ബന്ധു ശ്യാംജിത്ത്

Published : Oct 24, 2026, 02:01 PM IST
Shyamjith

Synopsis

ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും താൻ ശബരിമലയിലെന്നും ശ്യാംജിത്ത് പറഞ്ഞു.

കണ്ണൂർ: ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണത്തിൽ മലക്കം മറിഞ്ഞ് ബന്ധു ശ്യാംജിത്ത്. ഇപിക്കും ഭാര്യക്കമെതിരെ പോസ്റ്റ് ഇട്ടത് താനല്ലെന്ന് വ്യക്തമാക്കി പുതിയ എഫ്ബി പോസ്റ്റുമായി ഇ.പി. ശ്യാംജിത്ത് രം​ഗത്തെത്തി. ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും താൻ ശബരിമലയിലെന്നും ശ്യാംജിത്ത് പറഞ്ഞു. അതേസമയം, ശ്യാംജിത്തിന്റെ ഭാര്യക്കെതിരെ വൈദേകം ജനറൽ മാനേജർ പരാതി നൽകിയതിന് പിന്നാലെയാണ് സംഭവ വികാസങ്ങൾ എന്ന് റിപ്പോർട്ടുകൾ വന്നു.

ശ്യാംജിത്തിന്റെ ഭാര്യ ദീപ ടികെ വൈദേകത്തിൽ അക്കൗണ്ടൻ്റായിരുന്നു. ഇവിടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടർന്ന് ദീപക്കെതിരെ പരാതി നൽകിയിരുന്നു. പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ദീപ 5 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എംഎ മരുന്ന് വിവാദം: ആരോപണം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്ന് പിണറായിയും ശ്രീമതിയും
മഹാരാഷ്ട്രയിലെ തീരദേശ കുടുംബങ്ങൾക്ക് കൈത്താങ്ങായി സിഎംഎഫ്ആർഐ, അഞ്ച് ലക്ഷം കല്ലുമ്മക്കായ വിത്തുകൾ കൈമാറി