'ചെറിയ രാജ്യങ്ങൾ എതിർത്തു, ഇന്ത്യ ഒന്നും ചെയ്തില്ല'; വിലങ്ങണിയിച്ചുള്ള നാടുകടത്തലിനെതിരെ എം വി ഗോവിന്ദൻ

Published : Feb 09, 2025, 01:23 PM IST
'ചെറിയ രാജ്യങ്ങൾ എതിർത്തു, ഇന്ത്യ ഒന്നും ചെയ്തില്ല'; വിലങ്ങണിയിച്ചുള്ള നാടുകടത്തലിനെതിരെ എം വി ഗോവിന്ദൻ

Synopsis

ചൈന ബഹുദൂരം മുന്നേറുകയാണ്. ആ രാഷ്ട്രത്തിന് നേരെ കടന്നാക്രമണം നടത്തുകയാണ് അമേരിക്ക ചെയ്യുന്നത്.

തൃശൂര്‍: അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തിയ വിഷയത്തില്‍ കേന്ദ്രത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൈയും കാലും വിലങ്ങ് അണിയിച്ച് ആണ് ആളുകളെ നാടുകടത്തിയത്. ചെറിയ രാജ്യങ്ങൾ ഇതിനെ എതിർത്തു. ഇന്ത്യ മാത്രമാണ് ഒന്നും ചെയ്യാതിരുന്നത്. വിദേശകാര്യ മന്ത്രി അടക്കം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, ചൈനയെ സിപിഎം സംസ്ഥാന സെക്രട്ടറി പുകഴ്ത്തുകയും ചെയ്തു.

ചൈന ബഹുദൂരം മുന്നേറുകയാണ്. ആ രാഷ്ട്രത്തിന് നേരെ കടന്നാക്രമണം നടത്തുകയാണ് അമേരിക്ക ചെയ്യുന്നത്. അതിനൊപ്പം ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും ചേരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എ ഐ ഉപയോഗത്തോടെ കുത്തക മുതലാളിത്തത്തിന്‍റെ ലാഭം കൂടും. പ്രതിസന്ധി വർധിക്കുകയും വൈരുധ്യം കൂടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ ചെലവിലാണ് ദില്ലിയിൽ ബിജെപി സർക്കാർ കെട്ടിയതെന്നും കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ അതിശക്തമായ സമരം ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 19 മുതൽ 5 ദിവസം നീണ്ടു നിൽക്കുന്ന കാൽനട ജാഥ തുടങ്ങും. 25 ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധവും നടത്തും. തൃശൂരിൽ കോണ്‍ഗ്രസിന്‍റെ വോട്ടാണ് ചോര്‍ന്നതെന്നും തൃശൂർ കോൺഗ്രസിൽ അതിഗുരുതര സ്ഥിതിയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

'റെയിൽവേയിൽ ജോലി കിട്ടിയതോടെ ഭാര്യ ഇട്ടിട്ട് പോയി'; ജോലി ഒപ്പിച്ചതിൽ യുവാവിന്‍റെ വെളിപ്പെടുത്തൽ, സസ്പെൻഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം
ട്വന്‍റി20യുടെ കോട്ടയിൽ ഇടിച്ചുകയറി യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യുഡിഎഫിന് വൻ മുന്നേറ്റം