
കൊച്ചി: സ്വർണ്ണ വ്യാപാരികൾക്കെതിരെ നടക്കുന്ന മിന്നൽ പരിശോധനക്കെതിരെ സ്വർണ്ണ വ്യാപാരികളുടെ സംഘടനയായ AKGSMA.ഇവേ ബില്ലിന്‍റെ പേരിൽ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയും അപമാനിക്കുകയുമാണെന്ന് ധനമന്ത്രിയോട് വ്യാപാരികൾ പരാതിപ്പെട്ടു. .സ്വർണ്ണ വ്യാപാരികൾക്കിടയിൽ ധനവകുപ്പ് നടത്തുന്ന മിന്നൽ പരിശോധനയിൽ തർക്കം തുടരുമ്പോഴാണ് ധനമന്ത്രി സ്വർണ്ണവ്യാപാരികളുടെ സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലെത്തിയത്. ബിൽ ഇല്ലാതെ നികുതി വെട്ടിച്ചുള്ള വിൽപന പൂർണ്ണമായും ഇല്ലാതാകാൻ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി ഉറപ്പുനൽകി.എന്നാൽ ഒരുലക്ഷത്തിലധികം കോടി ടേണോവർ ഉണ്ടായിരുന്ന വാർഷിക സ്വർണ്ണ വിപണി 93000കോടിയിലേക്ക് താഴ്ന്നതിലെ സംശയങ്ങൾ ധനമന്ത്രി സമ്മേളന വേദിയിൽ ഉയർത്തി
ഇപ്പോൾ ചെറിയ കേസുകളിൽ പോലും ഇരട്ടിത്തുകയാണ് പിഴയായി ഈടാക്കുന്നത്...വ്യാപാരികളുടെ പരാതികളിൽ ആത്മാർത്ഥമായി ഇടപെടുമെന്ന് പറഞ്ഞ ധനമന്ത്രി ഇവേ ബിൽ പരിധി ഉയർത്തുന്നതിൽ വ്യക്തമായ ഉറപ്പ് നൽകിയില്ല.അങ്കമാലിയിൽ നടക്കുന്ന എകെജിഎസ്എംഎ സമ്മേളനത്തിൽ മൂവായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.ഇന്ത്യയിലെങ്ങുമുള്ള 350ഓളം ബ്രാന്‍റുകളുടെ ആഭരണപ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.അസോസിയേഷന്‍റെ ജ്വല്ലറി പാർക്ക് തുടങ്ങുന്നതിനും സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്വർണവില വില ഉയർന്നു; രണ്ട് ദിവസം കൊണ്ട് ഉയർന്നത് 1,280 രൂപ
സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ജൂലൈ 1ന് രാവിലെ 960 രൂപ കൂടിയശേഷം ഉച്ചയ്ക്ക് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില (Todays Gold Rate) 38,400 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. രാവിലെ 120 രൂപ വർധിച്ചിരുന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,800 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)
ജൂൺ 21- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 38,120 രൂപ
ജൂൺ 22- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 37,960 രൂപ
ജൂൺ 23- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില - 38,120 രൂപ
ജൂൺ 24- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 37,960 രൂപ
ജൂൺ 25- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38,040 രൂപ
ജൂൺ 26- സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില - 38,040 രൂപ
ജൂൺ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38,120 രൂപ
ജൂൺ 28- ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില - 37,480 രൂപ
ജൂൺ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37,400 രൂപ
ജൂൺ 30- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37,320 രൂപ
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില - 38,280 രൂപ
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 38,080 രൂപ
.........
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam