
കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ രംഗത്തിറക്കും. തകരാറിലായ പമ്പുകളിൽ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്നാരോപിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം എറണാകുളം പാഴൂര്‍ പമ്പ് ഹൗസിലെ തകരാറിലായ പമ്പുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
രണ്ടാമത്തെ പമ്പിൻ്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി അധികൃതർ വ്യക്തമാക്കി.കുടിവെളള വിതരണത്തിന് ഇന്ന് കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തും. എന്നാൽ പശ്ചിമ കൊച്ചിയിൽ ജല വിതരണം പര്യാപ്തമല്ല എന്നാണ് നാട്ടുകാരുടെ പരാതി. മരട് ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
കൊച്ചിയിൽ കുടിവെളള ക്ഷാമം രൂക്ഷമായിരിക്കെ കടവന്ത്ര സെൻട്രൽ റെസിഡൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. 45 ദിവസമായി ഈ മേഖലയിൽ കുടിവെളളം കിട്ടുന്നല്ലെന്നും കോടതി ഇടപെടണമെന്നുമാണ് ആവശ്യം. കടവന്ത്ര കെ പി വള്ളോൻ റോഡിൽ പുതിയ പൈപ്പ് ഇടുന്നതിനായി റോഡ് കുത്തിപ്പൊളിച്ചിരുന്നു. ഇവിടേക്ക് വെളളമെത്തിക്കാൻ പുതിയ പൈപ്പിട്ടതുകൊണ്ട് പരിഹാരമില്ല എന്ന നിഗമനത്തിൽ അധികൃതർ പിൻവാങ്ങി. കുടിവെളളം വേണമെന്നും അതിനൊപ്പം പൊളിച്ച റോഡ് ഉടൻ നന്നാക്കണണമെന്നുമാണ് ആവശ്യം. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച്, ചീഫ് ജസ്റ്റീസിന്‍റെ പരിഗണനയ്ക്കായി കൈമാറി .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam