അളിയൻ അമേറി സീറ്റിൽ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി, പരിഹാസവുമായി സ്മൃതി ഇറാനി

Published : Apr 24, 2024, 10:59 AM IST
അളിയൻ അമേറി സീറ്റിൽ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി, പരിഹാസവുമായി സ്മൃതി ഇറാനി

Synopsis

മറ്റാളുകൾ കൈവശപ്പെടുത്താതിരിക്കാൻ ബസിലെ സീറ്റിൽ ചിലർ തൂവാല ഇട്ടിട്ട് പോകുന്നത് പോലെയാണ് രാഹുൽ അമേഠി സീറ്റിനെ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും സ്മൃതി ഇറാനി

ദില്ലി:  രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്ത്.അളിയൻ സീറ്റിൽ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി. മറ്റാളുകൾ കൈവശപ്പെടുത്താതിരിക്കാൻ ബസിലെ സീറ്റിൽ ചിലർ തൂവാല ഇട്ടിട്ട് പോകുന്നത് പോലെയാണ് രാഹുൽ അമേഠി സീറ്റ് കൈവശപ്പെടുത്തിയിരിക്കുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.രാഹുല്‍ ഗാന്ധിയെ കടാന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അമേഠിയില്‍ നിന്ന് രാഹുല്‍ ഓടിയൊളിച്ചുവെന്നും കോണ്‍ഗ്രസിന്‍റെ രാജകുമാരാന്‍ വയനാട്ടില്‍ തോല്‍ക്കുമെന്നും മോദി പറഞ്ഞു. താൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ പിണറായി രാഹുലിനെ വിമർശിക്കുന്നു, സഖ്യത്തിനകത്തെ നേതാക്കളെ ജയിലിലടയ്ക്കണമെന്ന് പരസ്പരം പറയുന്നു, ഇങ്ങനെ ഒരു സഖ്യത്തെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദേഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പരാമർശം.

അതേ സമയം കോൺഗ്രസിന്‍റെ  പ്രകടനപത്രിക കണ്ട് മോദിക്ക് പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.രാജ്യത്തെ 90 ശതമാനം ജനങ്ങളും നേരിടുന്നത് കടുത്ത അനീതി.ഇന്ത്യ സൂപ്പർ പവർ ആകണമെങ്കിൽ ചൈനയെ മറികടക്കണം എങ്കിൽ 90 ശതമാനത്തിനും നീതി ലഭിക്കണം.മോദി താൻ ഒബിസി ആണെന്ന് പറഞ്ഞു നടന്നു.താൻ ജാതി സെൻസസ് വേണം എന്ന് പറഞ്ഞ ശേഷം ജാതിയെ കുറിച്ച് ഒരു അക്ഷരം മോദി മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ദേശീയ പാത തകര്‍ച്ച: കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓ‍ഡിറ്റ് ന‌‌ടത്തുമെന്ന് ദേശീയപാത അതോറിറ്റി