
ചേർത്തല: എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി ഒൻപതാം തവണയാണ് വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ട്രസ്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ട്രസ്റ്റ് ചെയർമാനായി ഡോ.എം.എൻ. സോമനെയും അസി. സെക്രട്ടറിയായി തുഷാർ വെള്ളാപ്പള്ളിയും തിരഞ്ഞെടുത്തു. മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനൽ സമ്പൂർണ വിജയം നേടി. കള്ള പ്രചാരണങ്ങളും മാധ്യമവേട്ടയും വൻതോതിൽ നടത്തിയെങ്കിലും ജനങ്ങൾ സത്യത്തിനൊപ്പം നിലകൊണ്ടതാണ് വിജയത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം ചട്ടവിരുദ്ധമായി നടത്തിയ സംഘടന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി കൊല്ലം സബ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 27ന് കോടതി കേസ് പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam