'ഭക്ഷണം കഴിച്ചു തുടങ്ങി, കൈകാലുകൾ ചലിപ്പിക്കുന്നുണ്ട്'; പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി

Published : Apr 23, 2026, 11:07 AM IST
snakebite case

Synopsis

കുട്ടി ഭക്ഷണം കഴിച്ചു തുടങ്ങി. കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ്.

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെന്ന് ഡോക്ടർ. കുട്ടി ഭക്ഷണം കഴിച്ചു തുടങ്ങി. കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ്. ഇന്നലെ കുട്ടിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.

കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്‍റെ കടി ഏൽക്കുന്നത്. ആൻജോ മരണപ്പെട്ടിരുന്നു. ആൽജോയുടെ വേർപാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമാവുകയാണ് അനോഷിന്റെ മടങ്ങിവരവ്. അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന വാർത്ത നാടിനും വീടിനും ആശ്വാസമായി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കിടപ്പുമുറിയിൽ വെച്ച് എട്ടുവയസ്സുകാരൻ ആൽജോയെയും ചേട്ടൻ അനോഷിനെയും ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. അതിനിടെ, ഇന്നലെ ഇവരുടെ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ല; കാർഡ് ഉടമയുടെ സമ്മതപത്രം ഉണ്ടായിരുന്നെന്ന് വിവരാവകാശ രേഖ
മുണ്ടത്തിക്കോട് സ്ഫോടനം: മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾക്ക് സമാനമായ രീതിയിലെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ