ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

By Web TeamFirst Published Apr 5, 2021, 5:21 PM IST
Highlights

കേസിൽ ചില പ്രധാന രേഖകൾ കൂടി നൽകാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. രേഖകൾ നൽകാനുള്ളതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

ദില്ലി: വിവാദമായ എസ്എൻസി ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത്. കേസിൽ ചില പ്രധാന രേഖകൾ കൂടി നൽകാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. രേഖകൾ നൽകാനുള്ളതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ നാളെ സുപ്രീംകോടതി. പരിഗണിക്കും.

click me!