വിഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുന്നു, കെപിസിസി പ്രസിഡന്റിന് പോലും പ്രസക്തിയില്ലാതായി: വെള്ളാപ്പള്ളി നടേശൻ

Published : Nov 27, 2023, 02:58 PM ISTUpdated : Nov 27, 2023, 03:34 PM IST
വിഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുന്നു, കെപിസിസി പ്രസിഡന്റിന് പോലും പ്രസക്തിയില്ലാതായി: വെള്ളാപ്പള്ളി നടേശൻ

Synopsis

എസ്എൻ ട്രെസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ

കൊല്ലം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുന്നുവെന്നും താനാണ് കോൺഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് അദ്ദേഹത്തിനെന്നും വിമർശിച്ച വെള്ളാപ്പള്ളി, കെപിസിസി പ്രസിഡന്റിന് പോലും പ്രസക്തിയില്ലെന്നും പറഞ്ഞു. ജനം ഇതെല്ലാം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'വാക്കുകളിൽ മാടമ്പിത്തരമാണ് സതീശന്. പല പ്രതിപക്ഷ നേതാക്കളെയും താൻ കണ്ടിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. ജനാധിപത്യ രീതിയിലാണ് അവരൊക്കെ പ്രവർത്തിച്ചിട്ടുള്ളത്. അവരൊക്കെ മാറി പുതിയൊരു നേതൃത്വം വന്നപ്പോഴാണ് സതീശൻ സ്ഥാനത്തെത്തിയത്. മാടമ്പി രീതിയിലുള്ള ജൽപ്പനങ്ങളാണ് വിഡി സതീശൻ നടത്തുന്നത്. ഇത് എത്രത്തോളം വോട്ടാകുമെന്ന് കണ്ടറിയാം. കോൺഗ്രസിന്റെ തന്തയും തള്ളയും ജനങ്ങളും താനാണെന്ന നിലയിലാണ് സതീശന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റിന് പോലും ഒരു പ്രസക്തിയുമില്ല. ഉള്ളത് പറയുമ്പോൾ വിരോധം വിചാരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻ ട്രെസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായ പത്താം തവണയാണ് വെള്ളാപ്പള്ളി എസ് എൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എത്തുന്നത്. ട്രസ്റ്റ് ആസ്ഥാനമായ കൊല്ലത്ത് നടന്ന ചടങ്ങിലാണ് സ്ഥാനമേറ്റടുത്തത്. മറ്റ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനമേറ്റു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി