
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ അടുത്ത മാസം പതിനൊന്നിന് തന്നെ തുടങ്ങുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്. അതേ സമയം മാറി താമസിക്കാനായി ജില്ലാ ഭരണകൂടം നൽകിയ ഫ്ലാറ്റുകളിൽ ഒഴിവില്ലെന്ന ആരോപണവുമായി ഫ്ലാറ്റ് ഉടമകളും രംഗത്തെത്തി. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ റിട്ട് ഹർജി സുപ്രീ കോടതി തള്ളിയതും ഫ്ലാറ്റ് ഉടമകൾക്ക് തിരിച്ചടിയായി.
മാറിത്താമസിക്കാൻ ജില്ലാഭരണകൂടം കണ്ടെത്തി നൽകിയ ഫ്ലാറ്റുകളിൽ വിളിക്കുമ്പോള്‍ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഫ്ലാറ്റുടമകൾ പറഞ്ഞു. മരടിലെ താമസക്കാര്‍ക്കായി 521 ഫ്ലാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്ലാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്‍റെ അറിയിപ്പ്. എന്നാല്‍ ഫ്ളാറ്റുകളിൽ വിളിച്ച് അന്വേഷിക്കുമ്പോൾ ലഭിക്കുന്നത് മോശമായ മറുപടിയാണെന്ന് മരട് ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു.
അതേസമയം മരട് കേസില്‍ മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളി. കായലോരം ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ കോടതി തള്ളിയത്. നിയമലംഘനം പരിശോധിക്കാന്‍ സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി ഫ്ലാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.
കൂടാതെ മൂന്നംഗ സമിതി സുപ്രീംകോടതിയെ കബളിപ്പിച്ചുവെന്നും, മൂന്നംഗ സമിതി ഒരു പ്രത്യേക വിദഗ്ധ സമിതിയെ രൂപീകരിച്ചത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും ഹര്‍ജിയില്‍ ഫ്ലാറ്റ് ഉടമകള്‍ ചുണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മൂന്നംഗ സമിതി നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഫ്ലാറ്റ് ഉടമകളുടെ ഭാഗം കേട്ട് തീരുമാനം എടുക്കണമെന്നുമുള്ള ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ സമീപവാസികൾക്കുള്ള ആശങ്ക പരിഹരിക്കാൻ 12,13,14 തീയതികളിൽ യോഗം വിളിക്കുമെന്ന് മരട് നഗരസഭാ അധ്യക്ഷ ടി എച്ച് നദീറ പറഞ്ഞു. അതേസമയം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam