ഹിന്ദുവും മുസ്ലീമുമല്ല, നെഹ്രുവും അയ്യങ്കാളിയുമാണ്; തരൂരിനെതിരെ സോഷ്യല്‍ മീഡിയ

By Web TeamFirst Published Jan 30, 2020, 4:21 PM IST
Highlights

 ട്വീറ്റിന് താഴെ നെഹ്രുവെന്നും അയ്യങ്കാളിയെന്നും പറയുന്നതിന് പകരം ഹിന്ദുവെന്നും  മുസ്ലീമെന്നും പറഞ്ഞതില്‍ തരൂരിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്...

തിരുവനന്തപുരം: നെഹ്രുവും അയ്യങ്കാളിയുമായി വേഷം ധരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ ഹിന്ദു മുസ്ലീം ഐക്യം എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ശശി തരൂരിനെതിരെ സോഷ്യല്‍ മീഡിയ. ജനുവരി 29നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റിന് താഴെ നെഹ്രുവെന്നും അയ്യങ്കാളിയെന്നും പറയുന്നതിന് പകരം ഹിന്ദുവെന്നും  മുസ്ലീമെന്നും പറഞ്ഞതില്‍ തരൂരിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. 

നെഹ്രു മുസ്ലീമാണെന്ന് സമ്മതിച്ചോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ശശി തരൂര്‍ നെഹ്രുവിനെ മുസ്ലീമായാണോ കരുതുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ആളുകള്‍ക്ക് നെഹ്രുവിനെയും അയ്യങ്കാളിയെയും അറിയില്ലെന്നാണോ തരൂര്‍ കരുതുന്നതെന്ന് ഒരു അകൗണ്ടില്‍ നിന്ന് ചോദിക്കുന്നു. 

Two Thiruvananthapuram kids dressed up as embodiments of Hindu-Muslim unity! pic.twitter.com/Z0puFF2en9

— Shashi Tharoor (@ShashiTharoor)
click me!