പാലിയേക്കര ടോൾ‌പ്ലാസയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേവന്ത് ബാബു അറസ്റ്റിൽ

Published : Aug 06, 2025, 05:00 PM IST
revanth babu

Synopsis

പാലിയേക്കരയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു.

തൃശ്ശൂർ: പാലിയേക്കരയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി സ്വദേശി രേവന്ത് ബാബുവാണ് അറസ്റ്റിലായത്. വ്യത്യസ്തമായ സമരങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ ഓട്ടോ ഡ്രൈവർ കൂടിയാണ് രേവന്ത് ബാബു. ഇന്നലെ രാത്രിയിലാണ് സംഭവം. 

ടോൾ പ്ലാസയിലെ നിയന്ത്രണങ്ങൾ അവഗണിച്ച് ഇയാൾ നിരവധി വാഹനങ്ങൾ ടോൾ അടയ്ക്കാതെ കടത്തിവിടുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ താക്കോൽ ഊരിയെടുത്ത് സ്ഥലത്തു കലാപം സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. വിവരം ലഭിച്ചെത്തിയ ഹൈവേ പോലീസിനെ തടയാൻ ശ്രമിച്ച രേവന്ത് ബാബു, ഇടപെടാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ വിഷ്ണുവിന്റെ നെറ്റിയിൽ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു ജാമ്യമില്ല വകുപ്പ് ഉൾപ്പെടെ കർശനമായ വകുപ്പുകൾ പ്രകാരമാണ് പുതുക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പേടിക്കണ്ട, കൂടെയുണ്ട്, വീ ഹെൽപ്', ടോൾഫ്രീ നമ്പറിലേക്ക് 16 മുതൽ വിളിക്കാം, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും
സുപ്രധാന മാറ്റവുമായി തിരുവനന്തപുരം വിമാനത്താവളം; സൺഫ്ലവർ പദ്ധതിക്ക് തുടക്കമായി; ഇനി ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ലഭിക്കും