
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവർത്തക ഇന്ന് പൊലീസിൽ നേരിട്ട് പരാതി നൽകും. ബസ്സിൽ വച്ച് ആക്രമിച്ച യാത്രക്കാരനും ഇയാളെ രക്ഷപ്പെടാൻ സഹായിച്ചെന്ന് ആരോപിച്ച് ബസ് ഡ്രൈവർക്കും എതിരെയാണ് പരാതി നൽകുക.
തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോകും വഴി ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതി ബഹളം വെച്ചപ്പോൾ അക്രമിയെ തടയാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും, ഡ്രൈവർ ബസിന്റെ വേഗം കുറച്ച് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് പരാതി.
ബാലരാമപുരം പൊലീസിന് ഇന്നലെ തന്നെ ഇ മെയിലായി പരാതി അയച്ചിട്ടുണ്ട്. അതിന് പുറമെയാണ് ഇന്ന് നേരിട്ട് പരാതി നൽകുന്നത്. ഡ്രൈവർക്കെതിരെ കെഎസ്ആർടിസി മാനേജ്മെന്റിനും പരാതി നൽകുമെന്ന് യുവതി പറഞ്ഞു.
Read more: 18കാരിയെ രണ്ടുപേർ ബലാത്സംഗം ചെയ്ത് ലൈവ് വീഡിയോ സുഹൃത്തിന് അയച്ചു; അന്വേഷണവുമായി പൊലീസ്
നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികന്‍ കടന്നുപിടിച്ചെന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പറയുന്നത്. കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തറിയിക്കുകയായിരുന്നു.
ഭോപ്പാൽ: ഗ്വാളിയോറിൽ 18 കാരിയായ പെൺകുട്ടിയെ രണ്ട് പേർ കൂട്ടബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമം ലൈവ് സ്ട്രീം ചെയ്ത് സുഹൃത്തിനെ കാണിക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പ്രതികൾ വീഡിയോ ഉപയോഗിച്ച് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ഒരു വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും ബലാത്സംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് ശേഷം പ്രതിശ്രുതവരന് ദൃശ്യങ്ങൾ അയച്ചു കൊടുത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. തുടർന്ന് മാതാപിതാക്കളുടെ നിർബന്ധ പ്രകാരമാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്. രണ്ട് പ്രതികളും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് പെട്രോൾ പമ്പിലെ 'സിനിമാ സ്റ്റൈൽ' കവര്‍ച്ച, പ്രതിയെ പൊക്കി പൊലീസ്, മുൻ ജീവനക്കാരൻ
സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ 2021 ജൂണിലാണ് പെൺകുട്ടി ആദ്യമായി ബലാത്സംഗത്തിനിരയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും അവളുടെ വിശ്വാസം നേടിയെടുത്ത ശേഷം ഹോട്ടലിലേക്ക് അവരെ കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് അച്ഛനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. ബലാത്സംഗം 'തത്സമയം' സുഹൃത്തിനെ കാണാനായി വീഡിയോ കോൾ ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങിയപ്പോൾ അവർക്കെതിരെ ഝാൻസി റോഡ് പൊലീസ് സ്‌റ്റേഷനിൽ പീഡന പരാതി നൽകിയെങ്കിലും ബലാത്സംഗത്തെ കുറിച്ച് പറഞ്ഞിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam