കൊച്ചിയിൽ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Aug 1, 2020, 8:19 AM IST
Highlights

സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു ദേവസി. ജെഡിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നി പദവികള്‍ വഹിച്ചിരുന്നു

കൊച്ചി: എറണാകുളത്ത് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 80 വയസായിരുന്നു. മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചു

സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു ദേവസി. ജെഡിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നി പദവികള്‍ വഹിച്ചിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചു. എച്ച് എം എസ് ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. 1979 ലും 1991ലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇടപ്പള്ളി ബ്ലോക്ക് ബി ഡി സി ചെയര്‍മാന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ബോര്‍ഡ് മെമ്പര്‍, കെ എസ് എഫ് ഇ ബോര്‍ഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ ബേബി വരാപ്പുഴ വിതയത്തില്‍ കുടുംബാംഗം. മക്കള്‍ അഡ്വ ജോര്‍ജ് ആലുങ്കല്‍, പോള്‍ ആലുങ്കല്‍.

click me!